കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും ഗവര്‍ണര്‍. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയില്‍ ഭരണഘടനയ്ക്കും നിയമത്തിനും എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പ്രതിഷേധങ്ങളെ ഭയപ്പെടില്ല. തെരുവിലേക്കിറക്കില്ലെന്ന ഭീഷണിയുണ്ടായ അന്നുമുതല്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണ്. എന്തൊക്കെ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും കടമയില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.  

ഇര്‍ഫാന്‍ ഹബീബിനെ പോലുള്ളവരുടെ അഭിപ്രായമാണ് സര്‍ക്കാരിനെ നയിക്കുന്നത്. പൗരത്വ നിയമത്തിനെതിരായി സര്‍ക്കാരിനെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനായി സഭ ചേര്‍ന്നപ്പോള്‍ ജനങ്ങളുടെ നികുതി പണമാണ് ഉപയോഗിച്ചത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ ചരിത്ര കോണ്‍ഗ്രസിന് എന്താണ് അവകാശമാണുള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു. പ്രമേയത്തോട് എതിരഭിപ്രായമുണ്ടെങ്കിലും സര്‍ക്കാരുമായി ഭിന്നതയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

Content Highlights: Governor Arif Muhammad Khan on CAA resolution