സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ 


ആര്‍ ശ്രീജിത്ത് | മാതൃഭൂമി ന്യൂസ്

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവര്‍ രാജ്ഭവനില്‍ നേരിട്ടെത്തിയാണ് പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചത്. ക്ഷണം നിരസിച്ച ഗവര്‍ണര്‍, സര്‍ക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും അറിയിച്ചു.

ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്നുവരെ കേരളത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയുടെ നവംബര്‍ ഒന്നിന് നടക്കുന്ന സമാപന പരിപാടിയിലേക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയത്. എന്നാല്‍ ക്ഷണം ഗവര്‍ണര്‍ നിരസിച്ചു. തനിക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളീയരുടെ വൈകാരിക ഉത്സവമായ ഓണാഘോഷ പരിപാടിയിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ക്ഷണം ഉണ്ടായില്ല. മാത്രമല്ല, ഗവര്‍ണര്‍ക്ക്‌ ആ ദിവസം അസൗകര്യമാണെന്നും അട്ടപ്പാടിയിലെ ഒരു പരിപാടിയില്‍ ആണെന്നുമുള്ള വിധത്തില്‍ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വിവരങ്ങള്‍ പുറത്തുവിട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. തന്നെ ബോധപൂര്‍വം ഈ പരിപാടിയില്‍നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു എന്ന് കരുതുന്നതായും അതിനാല്‍ സര്‍ക്കാരിന്റെ ഈ ക്ഷണം നിരസിക്കുന്നതായും ഗവര്‍ണര്‍ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചത്.

Content Highlights: governor arif muhammad khan declines governments invitation to participate in anti drug campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented