സര്‍ക്കാരുമായുള്ള പോര് മുറുകുന്നു; തിങ്കളാഴ്ച രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍


File Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ തിങ്കളാഴ്ച വാര്‍ത്താസമ്മേളം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ രാവിലെ 11.45-നാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. 2019-ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് വിവരം.

കൂടാതെ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്തുകളും പുറത്തുവിട്ടേക്കുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യംവഹിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു 2019 ഡിസംബര്‍ 28-ന് ഉയര്‍ന്നത്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് ചരിത്രകാരന്‍മാരും വിദ്യാര്‍ഥി സംഘടനകളും നേര്‍ക്കുനേര്‍ വന്നു. പ്രസംഗം വിവാദങ്ങളിലേക്ക് കടന്നതോടെയായിരുന്നു വേദിയിലും സദസ്സിലും ഗവര്‍ണര്‍ക്കുനേരേ പ്രതിഷേധം ഉയര്‍ന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ചിലര്‍ പ്ലക്കാര്‍ഡുയര്‍ത്തുകയും ചെയ്തു. ഗവര്‍ണറും സദസ്സില്‍ ഉള്ളവരും തമ്മില്‍ വാക്‌പോരുണ്ടായി. വേദിയിലുണ്ടായിരുന്ന ചരിത്രകാരനും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ അടുത്തെത്തി ശബ്ദമുയര്‍ത്തി സംസാരിച്ചു. ഇര്‍ഫാന്‍ ഹബീബ് പിന്നീട് വേദിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. വി.സി.യും എം.പി.യായിരുന്ന കെ.കെ. രാഗേഷുമാണ് ഇര്‍ഫാന്‍ ഹബീബിനെ അനുനയിപ്പിച്ച് സീറ്റില്‍ ഇരുത്തിയത്. തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം ചുരുക്കി ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്തതായി പ്രഖ്യാപിച്ച് മടങ്ങുകയായിരുന്നു.

അന്നുതന്നെ കണ്ണൂര്‍ വൈസ് ചാന്‍സലറായ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചിരുന്നു. കൂടാതെ, ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും വരുത്തി പരിശോധിച്ചു. ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ചരിത്ര കോണ്‍ഗ്രസ് തികഞ്ഞ അസഹിഷ്ണുതയാണ് കാണിച്ചത് എന്നൊക്കെ ഗവര്‍ണര്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു.

Content Highlights: governor arif muhammad khan calls press meet on monday at rajbhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented