ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോവിഡ് കാലത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടി. ലോക്ക്ഡൗണ്‍ സമയത്ത് ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ക്ഷേമപെന്‍ഷനുകള്‍ കൂട്ടി. 600 രൂപയില്‍ നിന്ന് 1500 രൂപയാക്കി പെന്‍ഷന്‍ ഉയര്‍ത്തി. സംസ്ഥാനത്ത് മുഴുവന്‍ സാമൂഹ്യ അടുക്കള തുടങ്ങാനായി. കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു.
കോവിഡ് കാലത്ത് നിരവധി സാമ്പത്തിക ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നും ഗവര്‍ണര്‍ .
Content highlight: Governor Arif Mohammed Khan's policy address


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..