ഉപവാസത്തില്‍ രാഷ്ട്രീയമില്ലെന്ന് ഗവർണർ; സ്ത്രീധനത്തിനെതിരായ സന്ദേശമെന്ന് സിപിഎം


Photo: Sabu Scaria Mathrubhumi

തിരുവനന്തപുരം: സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ നടത്തിയ ഉപവാസത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനത്തിനും അതുമായി ബന്ധപ്പെട്ട സാമൂഹികതിന്മകള്‍ക്കുമെതിരേ ശക്തമായ സന്ദേശമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയിരിക്കുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലനും പ്രസ്താവനയില്‍ പറഞ്ഞു.

ഗവര്‍ണറുടെ ഉപവാസം സര്‍ക്കാരിനെതിരേയാണെന്ന പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കവേയാണ് ഉപവാസത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗവർണർ വ്യക്തമാക്കിയത്. ഉപവാസം സര്‍ക്കാരിനെതിരേയാണെന്ന പ്രചാരണം ശരിയല്ല. സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തിനെതിരേ ബോധവത്കരണമാണ് ലക്ഷ്യമിട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീധനത്തിനും അതുമായി ബന്ധപ്പെട്ട സാമൂഹികതിന്മകള്‍ക്കുമെതിരേ ശക്തമായ സന്ദേശമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയിരിക്കുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി മാതൃകാപരമാണ്. അത് സംസ്ഥാനസര്‍ക്കാരിനെതിരല്ല. സര്‍ക്കാരിനെക്കുറിച്ച് അദ്ദേഹത്തിനു നല്ല അഭിപ്രായമാണുള്ളത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമത്തോട് പൊതുസമൂഹം യോജിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായി ഗവര്‍ണര്‍ക്കു ഉപവസിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയുടെ തകര്‍ച്ചയാണെണ് സൂചിപ്പിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉപവാസമനുഷ്ഠിച്ച ഗവര്‍ണറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. നിയമനിര്‍മാണത്തിനുപരിയായി സ്ത്രീധനത്തിനെതിരായി ചിന്തിക്കുന്ന ജനത ഇവിടെയുണ്ടാകണം. സര്‍വകലാശാലകള്‍ ബിരുദദാനത്തിനു മുമ്പ് വിദ്യാര്‍ഥികളെക്കൊണ്ട് സ്ത്രീധനമുക്തപ്രതിജ്ഞ ചെയ്യിക്കണം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് അതിനുകഴിയുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Content Highlights: Governor Arif Mohammed Khan responds on hunger strike against dowry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented