രാഷ്ട്രപതിയെ അവഹേളിക്കുന്ന വാക്കുകളുണ്ടായി, ആരാണ് പ്രശ്‌നക്കാരെന്ന് പത്രം വായിച്ചാൽ അറിയാം - ഗവർണർ


താനും അഭിഭാഷകനാണെന്ന് ഓർമ്മിപ്പിച്ച ഗവർണർ നിയമോപദേശം തേടിയ ശേഷം മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്ന് വിളിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11-നകം രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചുവെങ്കിലും അവര്‍ രാജി സമർപ്പിച്ചിരുന്നില്ല. പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കണ്ണൂർ വിസിയെ ക്രിമിനൽ എന്ന് വിളിച്ചതിൽ തെറ്റില്ല. ഹിസ്റ്ററി കോൺഗ്രസ് സംഭവത്തിന് ശേഷം റിപ്പോർട്ട് തരാൻ പോലും കണ്ണൂർ യൂണിവേഴ്സിറ്റി വിസി തയ്യാറായില്ല. താൻ സുരക്ഷാ വിദഗ്ദൻ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ അടുത്താണ് സംഭവത്തിന്റെ വീഡിയോ ദൃശ്യം കണ്ടത്. വേദിയിലിരിക്കുന്ന ഒരാളും പ്രതിഷേധക്കാർക്ക് ഒപ്പം ഉണ്ടായിരുന്നു. പ്രവൃത്തി ഇതായത് കൊണ്ടാണ് അദ്ദേഹത്തെ ക്രിമിനൽ എന്ന് വിളിച്ചത്.താനും അഭിഭാഷകനാണെന്ന് ഓർമ്മിപ്പിച്ച ഗവർണർ നിയമോപദേശം തേടിയ ശേഷം മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നിയവിദഗ്ദരോട് ചോദിച്ച ശേഷമാണ് താൻ നടപടി സ്വീകരിക്കുന്നത്.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരുടെ മാത്രം കാര്യമല്ല. മറ്റു രണ്ട് സർവകലാശാലകളിലെ വിസിമാരുടെ കാര്യവും പരിശോധിച്ചു വരികയാണ്. ഓണാഘോഷത്തിന് തന്നെ ക്ഷണിക്കാതെ സംസ്ഥാന സർക്കാർ കീഴ്‌വഴക്കം ലംഘിച്ചു. ചാൻസലറുടെ ഉത്തരവ് വിസിമാർ അനുസരിക്കാത്ത സ്ഥിതിയാണ് ഉണ്ടായത്. കേരള വിസിയുടെ ഭാഗത്ത് നിന്ന് രാഷ്ട്രപതിയെ അവഹേളിക്കുന്ന വാക്കുകളാണ് ഉണ്ടായത്. കത്തിൽ വിസിമാരോട് ഉന്നയിച്ചത് യോഗ്യതാ പ്രശ്നമല്ല. സുപ്രീം കോടതി കണ്ടെത്തിയത് സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ വീഴ്ചയാണ്. രാജിവെക്കാത്ത വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. വിസിമാരുടെ നിഷേധത്തിന് പിന്നിൽ സർക്കാരാണ്. വിസിമാരോട് രാജിവെക്കേണ്ടതില്ലെന്ന് സർക്കാർ ആവശ്യപ്പെട്ടതായി വർത്തകൾ വന്നു. ഇന്നത്തെ പത്രം വായിച്ചാൽ അറിയാണ് ആരാണ് പ്രശ്നക്കാർ എന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: governor arif mohammed khan press meet about vc controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented