ഉടക്ക് തുടങ്ങിയത് പ്രിയയില്‍,അപ്രിയവിധികളില്‍ അടിയേറ്റ് സര്‍ക്കാര്‍,'ജയം' വീണ്ടും ഗവര്‍ണര്‍ക്കൊപ്പം


പിണറായി വിജയൻ,ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത ആഘാതമായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വര്‍ഗീസ്. അതിലുപരി, പ്രിയയെ നിയമിക്കാനുള്ള വാശിയാണ് സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന് തുടക്കമിട്ടത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രിയയുടെ കേസില്‍ പ്രത്യക്ഷത്തില്‍ സര്‍ക്കാരോ ഗവര്‍ണറോ കക്ഷിയല്ല. പക്ഷേ, സര്‍ക്കാര്‍-ഗവര്‍ണര്‍ ബലപരീക്ഷണത്തിലാണ് ഈ വിധി ആഘാതമുണ്ടാക്കുന്നത്. അതാകട്ടെ സര്‍ക്കാരിന് ശുഭകരവുമല്ല. ഗവര്‍ണറുടെ രാഷ്ട്രീയലക്ഷ്യം ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിയാകെ തെരുവിലിറങ്ങിയഘട്ടത്തില്‍, ഗവര്‍ണറുന്നയിച്ച കാര്യങ്ങള്‍ കോടതി ശരിവെക്കുന്നതാണ് സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും അലോസരപ്പെടുത്തുന്നത്.



ഉടക്കിന്റെ തുടക്കം

കണ്ണൂര്‍ വി.സി.യായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുന്നതുമുതലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടയുന്നത്. രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിയാണ് ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കുന്നത്. ഇത് ഗവര്‍ണര്‍ അംഗീകരിച്ചു.

പക്ഷേ, പ്രീയാ വര്‍ഗീസിനെ നിയമിക്കുന്ന ഘട്ടമായപ്പോള്‍ അത് അംഗീകരിക്കാനാകില്ലെന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ നിയമനംമുതല്‍ പ്രിയയെ അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കംവരെ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി ഇടപെടുകയാണെന്നും അദ്ദേഹം പരസ്യമായി ആരോപിച്ചു.

'യോഗ്യത' ഏറ്റില്ല

രാഗേഷിന്റെ ഭാര്യയായതുകൊണ്ട് നിയമനത്തിന് അയോഗ്യതയുണ്ടോ എന്ന് ചോദിച്ച് മുഖ്യമന്ത്രി തന്നെയാണ് ഈ ആരോപണങ്ങളെ പ്രതിരോധിച്ച് ആദ്യം രംഗത്തെത്തിയത്. അതിനാല്‍, യോഗ്യതയാണ് സര്‍ക്കാരിന്റെ മാനദണ്ഡമെന്ന് സ്ഥാപിക്കാനുള്ള നിയമപോരാട്ടമായിരുന്നു ഹൈക്കോടതിയില്‍ നടത്തിയത്. ആ വാദം പൊളിഞ്ഞു. വൈസ് ചാന്‍സലര്‍ നിയമനത്തിലും ഇഷ്ടക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നാണ് ഗവര്‍ണറുടെ വാദം. എന്നാല്‍, എല്ലാം നിയമപരമായാണ് നടന്നതെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിലും സര്‍ക്കാരിനൊപ്പമല്ല, ഇതുവരെയുള്ള കോടതിവിധികള്‍.

അടുത്തഘട്ടം

ഒമ്പത് വി.സി.മാരുടെ കേസില്‍ ഹൈക്കോടതി എന്ത് നിലപാട് എടുക്കുന്നുവെന്നതാണ് ഇനിയുള്ള പ്രധാനഘട്ടം. അതുംകൂടി എതിരായാല്‍ 'ഉന്നതവിദ്യാഭ്യാസ സംരക്ഷണം' എന്നപേരില്‍ ഇടതുമുന്നണി ഉയര്‍ത്തുന്ന രാഷ്ട്രീയകവചം ദുര്‍ബലമാകുന്ന അവസ്ഥയുണ്ടാകും.

Content Highlights: governor arif mohammed khan-kerala government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented