ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പി.യുമായ കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം ചോദിച്ചു. മലയാളം അസോ. പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുന്നത്.
യുജിസി യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്നാണ് കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറാക്കാനുള്ള നീക്കമെന്ന പരാതി ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. 25 വര്‍ഷം അധ്യാപക പരിചയമുള്ള ആളെ തഴഞ്ഞ് കെ.കെ. രാഗേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കി എന്നാണ് ആരോപണം. ഇതിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. പരാതികള്‍ ലഭിക്കുമ്പോള്‍ വിവരങ്ങള്‍ തേടുന്ന സാധാരണ നടപടി എന്നാണ് ഇതിനേക്കുറിച്ച് രാജ്ഭവന്‍ വിശദീകരിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോ. പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് ഡോ. പ്രിയാ വര്‍ഗീസിനാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പി. യുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമായാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ അസി. പ്രൊഫസറായ പ്രിയയ്ക്ക് നിയമനത്തിന് ആവശ്യമായ എട്ടുവര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചത്. എന്നാല്‍, ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ഗവേഷണം നടത്തിയ മൂന്നുവര്‍ഷവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ച രണ്ടുവര്‍ഷവും അടക്കം എട്ടുവര്‍ഷത്തിലധികം അധ്യാപന പരിചയമുണ്ടെന്ന് പ്രിയാ വര്‍ഗീസ് അവകാശപ്പെട്ടിരുന്നു.
Content Highlights: Governor Arif Mohammad Khan sought explanation from Kannur University Vice Chancellor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..