നിയമഭേദഗതിയില്‍ തെറ്റില്ല, സര്‍വകലാശാല ചാന്‍സലര്‍ ആയിരിക്കുന്നത് നാണക്കേട്- ഗവര്‍ണര്‍


കണ്ണൂർ സർവകലാശാലയിലെ ചരിത്രകോൺഗ്രസിൽ നടന്നത് ഗൂഢാലോചന തന്നെയാണെന്നും അത് ഡൽഹിയിൽ വെച്ചായിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: സർവകലാശാലാ ചാന്‍സലര്‍ ആയിരിക്കുന്നത് തനിക്ക് നാണക്കേടായി തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയാ വർഗീസിന്റെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭയിൽ അവതരിപ്പിച്ച സർവകലാശാലാ നിയമ ഭേദഗതി ബില്ല് തെറ്റില്ലെന്നും അത് അവതരിപ്പിക്കാനുള്ള അധികാരം നിയമസഭയ്ക്ക് ഉണ്ടെന്നും ഗവർണർ പറഞ്ഞു

നിയമസഭയിൽ ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. സർവകലാശാലകളിൽ ഇഷ്ടക്കാരെ നിയമിക്കാൻ സമ്മതിക്കില്ല. സർവകലാശാല നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന് നിയമസഭയ്ക്ക് അധികാരമുണ്ട്. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.



സർവകലാശാലകളിലെ വീഴ്ചകളേക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. സർവകലാശാലയിലെ ചോദ്യപേപ്പറുകൾ തുടർച്ചയായി ആവർത്തിക്കപ്പെട്ട സംഭവവും ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് നൽകിയ സംഭവവും ഗവർണർ ചൂണ്ടിക്കാട്ടി. ഏത് സർവകലാശാലയിലാണ് ഒരേ കാലയളവിൽ രണ്ട് പേപ്പറുകൾ ആവർത്തിച്ചു വന്നത്. ചോദ്യപേപ്പറിന് പകരം ഉത്തരക്കടലാസ് വിദ്യാർത്ഥികൾക്ക് നൽകിയത് ഏത് സർവകലാശാലയിലാണ്. സർവകലാശാല ചെയ്ത കുറ്റത്തിന് കുട്ടികൾ എന്തിന് അനുഭവിക്കണം?, ഗവർണർ ചോദിച്ചു.

കണ്ണൂർ സർവകലാശാലയിലെ ചരിത്രകോൺഗ്രസിൽ നടന്നത് ഗൂഢാലോചന തന്നെയാണെന്നും അത് ഡൽഹിയിൽ വെച്ചായിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

Content Highlights: governor arif mohammad khan press meet - university controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented