മുഖ്യമന്ത്രിയെക്കുറിച്ച് പലതും അറിയാം, കത്തയച്ച് യാചിച്ചത് എന്തിനാണ് ?- ഗവര്‍ണര്‍


ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാകാം എന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ എന്തിനാണ് അവർ എനിക്ക് കത്തയച്ച് യാചിച്ചത്. സർവകലാശാലകളിൽ ഒരു ഇടപെടലും ഉണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്ത് എന്ന് ഗവർണർ.

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർക്ക് വേണമെങ്കിലും തന്നെ വിമർശിക്കാം. എന്നാൽ താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാനുള്ള അധികാരമില്ലെന്നും വൈസ് ചാന്‍സലര്‍മാരെ ഉന്നംവച്ച് ഗവർണർ പറഞ്ഞു. വൈസ് ചാൻസലറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അവരുടെ വിശദീകരണം വായിക്കാതെ എങ്ങനെ ഉത്തരം പറയും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാകാം എന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ എന്തിനാണ് അവർ എനിക്ക് കത്തയച്ച് യാചിച്ചത്. സർവകലാശാലകളിൽ ഒരു ഇടപെടലും ഉണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. ആ കത്ത് പറയുന്നതാണോ ശരി, അതോ അവർ ഇന്ന് പറയുന്നതാണോ ശരി. ഇത്തരം കാര്യങ്ങൾ തന്നോട് ചോദിക്കരുത്' ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

'ആർക്ക് വേണമെങ്കിലും എന്നെ വിമർശിക്കാം. എന്നാൽ നിങ്ങളെ നിയമിച്ചവരോട് അത് പറ്റില്ല. ആരും വിമർശിക്കുന്നതിനെ എതിർത്തിട്ടില്ല. പ്രധാനമന്ത്രിയെ ഞാൻ വിമർശിക്കുന്നുണ്ടെങ്കിൽ ഞാൻ എന്റെ ജോലിയിൽ നിന്ന് രാജിവെച്ചാകണം. ഇതിനൊക്കെ ചില ഔചിത്യങ്ങളുണ്ട്. അത് മനസ്സിലാക്കിയാകണം' വൈസ് ചാൻസലർമാരുടെ വിശദീകരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് 'അവരുടെ മറുപടി വായിക്കാതെ എങ്ങനെയാണ് ഉത്തരം പറയുക' എന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഗവർണർക്കെതിരേയുള്ള രാജ്ഭവൻ നിയമന പരാമർശവുമായി ബന്ധപ്പെട്ട് 'ഞാൻ ആരെ നിയമിക്കണം നിയമിക്കണ്ട എന്ന് പറയാൻ അവരാരാണ്? അവരാണ് രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്, ഞാൻ അഡ്മിനിസ്ട്രേഷൻ കാര്യങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'ഞാൻ ആരാണെന്നറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എനിക്കറിയാം, അദ്ദേഹം മുഖ്യമന്ത്രിയാണെന്ന്. അദ്ദേഹത്തിന് കൂടുതൽ എന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കിൽ പറയട്ടേ. അത് കൂടാതെ മറ്റു പലതും എനിക്കറിയാം. ഒരു കൊലക്കേസ് പ്രതിയെ കണ്ണൂരിൽ വെച്ച് ബലമായി മോചിപ്പിച്ചത് എങ്ങനെയാണ് എന്ന കാര്യം എനിക്കറിയാം. യുവ ഐപിഎസ് ഓഫീസുകാരൻ തോക്കെടുത്തപ്പോൾ എന്താണ് സംഭവിച്ചത്?'

'എന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ രാഷ്ട്രപതിയെ കാണുക. ഞാൻ എന്തെങ്കിലും നിയമലംഘനം നടത്തുകയാണെങ്കിൽ കോടതിയിൽ പോകുക. അതാണ് അതിന്റെ വഴി. എന്നാൽ അവർ എന്താണ് പറയുന്നത്. വീടുകൾ തോറും പോയി ക്യാമ്പയിൻ നടത്തുമെന്നാണ്. എന്താണ് ഇതിന്റെ അർഥം? അത് വ്യക്തമാക്കുന്നത് ജനങ്ങൾ അവരെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നതാണ്. കേരള സർക്കാരിന്റെ കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് വേണ്ടി റിസർവ് ചെയ്തിരിക്കുകയാണോ? യൂണിവേഴ്സിറ്റികളിലെ ജോലികൾ തിരുവനന്തപുരത്തെ ശക്തരായ ആളുകൾക്കുള്ളതാണോ? അവരുടെ ബന്ധുക്കൾക്കുള്ളതാണോ എന്ന് ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. ദിവസംതോറും പുതിയ കാര്യങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്' അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: governor arif mohammad khan press meet against government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented