ശ്രമിച്ചത് സർവകലാശാലകളെ മെച്ചപ്പെടുത്താൻ; ഹൈക്കോടതി ചാൻസലറെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ


കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ 2 ദിവസത്തിനകം പൂർത്തിയാകും. അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് സർവകലാശാലകളിൽ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി മുമ്പിലിരിക്കെ എങ്ങനെയാണ് സർക്കാരിന് ഏകപക്ഷീയമായി നിലപാടെടുക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.

'സംസ്ഥാന സർക്കാരിന് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളിൽ ചാൻസലറുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവർക്ക് ചാൻസലറുടെ നിയമനത്തിൽ ഇടപെടാനാകുക' ഗവർണർ ചോദിച്ചു.

സർവകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ 2 ദിവസത്തിനകം പൂർത്തിയാകും. അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

ചാൻസലർക്കെതിരെ ഹൈക്കോടതിയുടെ വിമർശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ഹൈക്കോടതി വിമർശിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlights: governor arif mohammad khan press meet

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented