ആരിഫ് മുഹമ്മദ് ഖാൻ| Photo: Mathrubhumi
തിരുവനന്തപുരം: ജനപ്രതിനിധികളെല്ലാം ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. ഭരണത്തലവനായ മുഖ്യമന്ത്രി ബന്ധപ്പെട്ട ആളിനോട് വിശദീകരണം ചോദിച്ചതായി അറിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ താന്‍ മന്ത്രിയോട് വിശദീകരണം തേടിയിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് മന്ത്രിയോട് വിശദീകരണം ചോദിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്ക് മുന്‍പാണ് താന്‍ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത്. രാജ്ഭവന് മന്ത്രിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ടതായി അറിയില്ല. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും മന്ത്രി മാപ്പ് പറഞ്ഞ കാര്യം തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Content Highlights: governor arif mohammad khan on saji cheriyan's remark controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..