അഞ്ച് ബില്ലുകളില്‍ ഒപ്പിട്ടു; ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്


ആര്‍. ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്‌

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| ഫയൽ ഫോട്ടോ: ലതീഷ് പൂവ്വത്തൂർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കാനിരിക്കെയാണ് ഗവര്‍ണര്‍ അഞ്ച് ബില്ലുകളിലും ഒപ്പുവച്ചത്. ജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് ബില്ലുകളില്‍ ഒപ്പിട്ടതെന്നാണ് രാജ്ഭവന്റെ വിശദീകരണം.

കഴിഞ്ഞ നിയമസഭാ സമ്മേളനം പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പിടാനാകില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ബാക്കിയുള്ള എട്ട് ബില്ലുകളില്‍ അഞ്ചെണ്ണത്തിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.

തദ്ദേശഭരണ പൊതു സര്‍വ്വീസ് ബില്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബില്‍, ധനകാര്യ ഉത്തരവാദിത്വ നിയമ ഭേദഗതി ബില്‍ തുടങ്ങിയവയിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചതെന്നാണ് വിവരം. ബില്ലുകളില്‍ ഒപ്പുവയ്ക്കണമെങ്കില്‍ മന്ത്രിമാര്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായെത്തി നേരിട്ട് വിശീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാനദണ്ഡം ഗവര്‍ണര്‍ പാലിച്ചിട്ടില്ലെന്നാണ് വിവരം. സെക്രട്ടറിമാരാരും കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണറെ കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: governor arif mohammad khan gave approval for five bills


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented