'കടക്ക് പുറത്ത്' പറഞ്ഞത് ഞാനല്ല, ചെപ്പടിവിദ്യ കാണിച്ചാല്‍ പിപ്പിടിവിദ്യ വേണ്ടിവരും - ഗവര്‍ണര്‍


വൈസ് ചാൻസിലർമാരുടെ രാജി നിഷേധത്തിന് കാരണം സർക്കാരാണെന്ന് ആരോപിച്ച ഗവർണർ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തിങ്കളാഴ്ചത്തെ പത്രം വായിച്ചാൽ മനസ്സിലാകുമെന്ന് ഗവർണർ.

പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെപ്പടി വിദ്യ കാണിച്ചാൽ അത് നിയന്ത്രിക്കാൻ ചില പിപ്പിടി വിദ്യ വേണ്ടി വരുമെന്ന് അദ്ദേഹം പ്രതികരിച്ചു. സർവകലാശാകളിലെ വി.സി. വിവാദത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിൽ മാധ്യമങ്ങൾ അനിവാര്യമാണ്. മാധ്യമങ്ങളോട് എല്ലാകാലത്തും നല്ല ബന്ധമാണ് താൻ പുലർത്തിയിരുന്നത്. മോശമായി പെരുമാറിയതല്ല. രാവിലത്തെ സമീപനം ശരിയായില്ലെന്ന് കരുതരുത്. മാധ്യമപ്രവർത്തകരുടെ വേഷത്തിലുള്ള കേഡറുകളോടാണ് തനിക്ക് പ്രശ്നം. കടക്ക് പുറത്ത് എന്നും മാധ്യമ സിൻഡിക്കേറ്റ് എന്നും സർക്കാർ പറഞ്ഞത് പോലെ താൻ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



വൈസ് ചാൻസിലർമാരുടെ രാജി നിഷേധത്തിന് കാരണം സർക്കാരാണെന്ന് ആരോപിച്ച ഗവർണർ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തിങ്കളാഴ്ചത്തെ പത്രം വായിച്ചാൽ മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ഓണാഘോഷം നടത്തുന്നില്ല എന്നാണ് പറഞ്ഞത്. എന്നാൽ അവിടെ ആഘോഷം നടന്നോ ഇല്ലയോ എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് താൻ അട്ടപ്പാടിയിലെ ആദിവാസികൾക്കൊപ്പം ഓണാഘോഷിക്കാൻ പോയതെന്ന് ഗവർണർ വ്യക്തമാക്കി.

Content Highlights: governor arif mohammad khan commenting 'Pippidi vidya' statement

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented