ഗവര്‍ണര്‍ നേരത്തെ രാജി ആവശ്യപ്പെട്ടു, ഇപ്പോള്‍ ഓരോരുത്തരായി കോടതിവഴി പുറത്തേക്കോ..


ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും |ഫോട്ടോ:മാതൃഭൂമി

കൊച്ചി: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഗവര്‍ണര്‍ നേരത്തെ രാജി ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരുടെ നില പരുങ്ങലിലായിരിക്കുകയാണ്. യുജിസി ചട്ടം പാലിക്കാതെ നിയമനം നടത്തിയതിന്റെ പേരില്‍ രണ്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരാണ്‌ ഇതിനകം പുറത്തായത്. സാങ്കേതികസര്‍വകലാശാല വി.സി. ഡോ. എം.എസ്. രാജശ്രീ സുപ്രീംകോടതി വഴിയും കുഫോസ് വിസി ഡോ. കെ. റിജി ജോണ്‍ ഹൈക്കോടതി വഴിയുമാണ് പുറത്തായത്.

എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ ചുടവുപിടിച്ചാണ് റിജി ജോണിന്റെ നിയമനവും ഹൈക്കോടതി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. മറ്റു സര്‍വകലാശാല വി.സി.മാരുടെ നിയമനത്തിലും ചട്ടലംഘനം ഉള്ളവയില്‍ അതുന്നയിച്ച് ഹര്‍ജികള്‍ വന്നാല്‍ സമാന ഉത്തരവ് തന്നെ വരാനുള്ള സാധ്യതയാണുള്ളത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നത് കൂടിയാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവ്. സാങ്കേതിക സര്‍വകലാശല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മറ്റു സര്‍വലകലാശാകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്ന വി.സിമാര്‍ രാജിക്ക് കൂട്ടാക്കിയില്ല. അയഞ്ഞ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അത് കിട്ടിയ ശേഷം നടപടിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതിനിടെ ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാകുന്നത് വരെ തുടര്‍നടപടി ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്‌. ഇതിനിടയിലാണ് ഫിഷറീസ് വി.സിയെ ഹൈക്കോടതി പുറത്താക്കിയിരിക്കുന്നത്.

യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ലെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിലും ഹൈക്കോടതി ഇതേ വിധിന്യായം തന്നെയാണ് നടത്തിയിട്ടുള്ളത്.

യു.ജി.സി. ചട്ടങ്ങള്‍ പ്രത്യേകമായി സ്വീകരിച്ചിട്ടില്ലെങ്കില്‍ അത് പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് നിയനത്തെ ന്യായീകരിച്ച് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയിലും സര്‍ക്കാര്‍ ഇതേ വാദം നടത്തിയെങ്കിലും അവിടെയും തള്ളുകയാണ് ഉണ്ടായത്.

സുപ്രീംകോടതി വിധി യു.ജി.സി. ചട്ടം ലംഘിച്ച മറ്റെല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്ന് രാജി ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ യു.ജി.സി. വ്യവസ്ഥയ്ക്ക് വിരുദ്ധമാണെങ്കില്‍ വി.സി. നിയമനംതന്നെ അസാധുവായി കണക്കാക്കപ്പെടും. കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മില്‍ വൈരുധ്യമുണ്ടായാല്‍ ഭരണഘടനയനുസരിച്ച് കേന്ദ്രനിയമമേ നിലനില്‍ക്കൂ. അതുകൊണ്ടുതന്നെ, യു.ജി.സി. വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ അംഗീകരിച്ചിട്ടില്ലെന്ന വാദം സ്വീകാര്യമല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്.

കേരള സര്‍വകലാശാല വിസി വി.പി. മഹാദേവന്‍ പിള്ള, എം.ജി. സര്‍വകലാശാല ഡോ. സാബു തോമസ് , കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. എം.വി. നാരായണന്‍, കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ. ജയരാജ്, കുസാറ്റ് വിസി ഡോ. കെ.എന്‍. മധുസൂദനന്‍ മലയാളം സര്‍വകലാശാല ഡോ. വി. അനില്‍ വള്ളത്തോള്‍ എന്നിവരുടെ നിയമനമാണ് ഇതോടെ കൂടുതല്‍ അനിശ്ചത്വത്തിലായത്. ഇവരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Highlights: Governor arif mohammad khan asked for resignation earlier, now one by one go out through court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented