ഗവർണർക്കെതിരേ പ്രതിരോധം തീർക്കാൻ CPM കേന്ദ്രനേതൃത്വം; മറ്റു പ്രതിപക്ഷപാര്‍ട്ടികളെയും ഒപ്പംചേര്‍ക്കും


മാതൃഭൂമി ന്യൂസ്

സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും പാർട്ടി തലത്തിൽ ധാരണ ആയതായാണ് റിപ്പോർട്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ഗവർണർ - സർക്കാർ പോര് മുറുകുന്നതിനിടെ പ്രതിരോധം തീർക്കാൻ സി.പി.എം. കേന്ദ്ര നേതൃത്വം രംഗത്ത്. മറ്റു പ്രതിപക്ഷ പാർട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് ഗവർണറുടെ ഇടപെടലുകൾക്കെതിരെ ദേശീയതലത്തിൽ പ്രചാരണം നടത്തുന്നതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു വരുന്നതായാണ് വിവരം.

ഭരണത്തെ പോലും ബാധിക്കുന്ന തലത്തിലേക്കാണ് ഗവർണർ - സർക്കാർ പോര് നീങ്ങുന്നത്. സമീപകാല ചരിത്രത്തിലൊന്നും പാർട്ടിക്ക് സമാനമായ തരത്തിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ജാഗ്രതയോടെ നേരിടാനാണ് പാർട്ടിയുടെ ശ്രമം. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും പാർട്ടി തലത്തിൽ ധാരണ ആയതായാണ് റിപ്പോർട്ട്.

കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ അജണ്ട ആണെന്നാണ്‌ ശനിയാഴ്ച ആരംഭിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പൊതുവിലയിരുത്തൽ. കേരളത്തിൽ മാത്രമല്ല പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഗവർണർമാർ സർക്കാരുകളെ പ്രതിരോധത്തിലാക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് പാർട്ടി വിലയിരുത്തുന്നു. ഫെഡറൽ തത്വങ്ങൾക്കെതിരായ ഇത്തരം നടപടികൾക്കെതിരെ ദേശീയ തലത്തില്‍ പ്രചാരണങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ ശ്രമം. ഗവർണറുടെ നടപടിയിൽ നിയമപരമായ ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ നിയമപരമായി ചോദ്യം ചെയ്യാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Content Highlights: governor arif mohammad khan and state government issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented