കണ്ണൂര്‍ വി.സി ക്രിമിനലെന്ന് ഗവര്‍ണര്‍; തന്നെ ആക്രമിക്കാന്‍ ഒത്താശചെയ്‌തെന്നും ആരോപണം


അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതൊക്കെ മാറ്റി നിർത്തൂ, ഈ വ്യക്തി ഇരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാണ് എന്നായിരുന്നു മറുപടി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Sabu ScariaMathrubhumi

ന്യൂഡൽഹി: കണ്ണൂർ സര്‍വകലാശാലയില്‍വച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിന് പിന്നിൽ സർവകലാശാല വി.സിയാണെന്നും ഗവർണർ ആരോപിച്ചു. വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണമുന്നയിച്ചു.

"2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ വെച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നു. തന്റെ എ.ഡി.സി. ആയിരുന്ന മനോജ് യാദവിന്റെ വസ്ത്രം കീറിയിരുന്നു. രണ്ട് പ്രാവശ്യം ഇത്തരത്തിൽ എനിക്കെതിരെ ആക്രമണം നടന്നു. എന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ച വി.സിയുടെ ജോലി എന്തായിരുന്നു? അദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ആൾ ഒന്നുമല്ലായിരുന്നല്ലോ? സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതല്ലേ? രാജ്ഭവനിൽ നിന്ന് ചോദിച്ച റിപ്പോർട്ട് അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. കണ്ണൂർ വൈസ് ചാന്‍സ്‌ലര്‍ ഒരു ക്രിമിനലാണ്. എന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ അദ്ദേഹവും ഭാഗമായി." - ഗവർണർ ആരോപിച്ചു.



വി.സി. കണ്ണൂർ സർവകലാശാല നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഗവർണർ, നിരവധി നിയമനങ്ങൾ അനധികൃതമായി നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹം ഒരു വി.സിയെ പോലെയല്ല പെരുമാറുന്നത്. പാർട്ടി കേഡറിനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. വി.സിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സാധാരണ രീതിയിൽ ഏതെങ്കിലും വൈസ് ചാന്‍സ്‌ലര്‍ക്കെതിരായി പൊതുയിടത്തിൽ സംസാരിക്കാറില്ല. എന്നാൽ ഇപ്പോൾ എന്നെ അതിന് നിർബന്ധിതനാക്കിയിരിക്കുകയാണ്. കണ്ണൂർ സർവകലാശ വൈസ് ചാന്‍സ്‌ലര്‍ എല്ലാ പരിധിയും ലംഘിച്ചുവെന്ന് ഗവർണർ രൂക്ഷമായ ഭാഷയിൽ പറഞ്ഞു.

അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതൊക്കെ മാറ്റി നിർത്തൂ, ഈ വ്യക്തി ഇരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlights: Governor Arif Mohammad khan allegations against Kannur VC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented