-
തിരുവനന്തപുരം: മന്ത്രി ആര്‍. ബിന്ദുവിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണര്‍ക്ക് കത്തെഴുതാന്‍ മന്ത്രിക്ക് അധികാരമില്ല. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യങ്ങളില്‍ തനിക്ക് ചാന്‍സിലര്‍ ആയി തുടരാന്‍ സാധിക്കില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. മന്ത്രി ആര്‍. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാണ് താന്‍ നിയമന ശുപാര്‍ശയില്‍ ഒപ്പിട്ടത്.
മന്ത്രി പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. തന്റെ നീതിബോധത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവന്നു. അത് തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ചാന്‍സിലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സര്‍വകലാശാലകളില്‍ നടക്കേണ്ടത് നിയമവാഴ്ചയാണ്. മനുഷ്യവാഴ്ചയല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Content Highlights: Governor Arif Mohammad Khan against Minister R Bindu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..