സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ഓര്‍ത്തഡോക്സ്-യാക്കോബായ ചര്‍ച്ച പരിഹാരമാകാതെ പിരിഞ്ഞു


തിരുവനന്തപുരം: സര്‍ക്കാര്‍ മധ്യസ്ഥതയില്‍ തിരുവനന്തപുരത്ത് നടന്ന ഓര്‍ത്തഡോക്സ് യാക്കോബായ ചര്‍ച്ച പരിഹാരമാകാതെ പിരിഞ്ഞു. കോടതി വിധി നടപ്പിലാക്കിയതിന് ശേഷം മാത്രം ഇനി ചര്‍ച്ചകള്‍ മതിയെന്നാണ് ഓര്‍ത്തഡോക്സ് സഭ നിലപാടെടുത്തത്. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ചര്‍ച്ച ഇനിയുണ്ടാകില്ല. പകരം ഇരുഭാഗത്തുനിന്നും കോര്‍ഡിനേറ്റര്‍മാരുണ്ടാകണമെന്നാണ് യാക്കോബായ സഭ ആവശ്യപ്പെട്ടത്.

യാക്കോബായ വിഭാഗം കോടതി വിധി അംഗീകരിക്കണം. വിധി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ യാക്കോബായ വിഭാഗം പ്രതിരോധം തീര്‍ക്കുന്നു. ഇത് കോടതിവിധിയെ ധിക്കരിക്കുകയാണ്. വിഷയത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് തങ്ങളല്ലെന്നും ഓര്‍ത്തഡോക്സ് സഭ നിലപാടെടുത്തു.

ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ഇരുവിഭാഗവും പറയുന്നു. കോടതി വിധിയില്‍ വ്യക്തമാകേണ്ട കാര്യങ്ങളുണ്ട്. അക്കാര്യങ്ങളില്‍ ചര്‍ച്ചയിലൂടെ സമവായം ഉണ്ടാകണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. സമവായം ഉണ്ടാകുന്നതുവരെ പ്രകോപനപരമായ സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

എന്നാല്‍ കോടതി വിധി ഇടവകകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കും എന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുന്നതില്‍ അര്‍ഥമില്ല. കോടതി വിധി പ്രകാരം സഭകള്‍ ഒന്നാകണമെന്നും പ്രശ്നങ്ങളില്‍ എത്രയും പെട്ടെന്ന് യോജിപ്പുണ്ടാകണമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.

സഭകള്‍ തമ്മില്‍ പരസ്പരം ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ സഭാ നേതൃത്വമായി ചര്‍ച്ച നടത്തിയതിന് ശേഷം മറുപടി നല്‍കാമെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചിരിക്കുന്നത്.

യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താനുള്ള ചര്‍ച്ചയാണ് നടന്നത്. പരസ്പരം സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് യോഗത്തില്‍ പൊതുവെ അനുകൂല പ്രതികരണമാണ് ഉണ്ടായത്. പ്രശ്‌നം പരിഹരിക്കുന്നതിന് ആദ്യഘട്ടത്തില്‍ ഇരുസഭകളുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. രണ്ടാംഘട്ടമായി രണ്ടുകൂട്ടരെയും ഒന്നിച്ചിരുത്തിയും ചര്‍ച്ച നടത്തി.

ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും യാക്കോബായ സഭയില്‍ നിന്ന് മെട്രോപ്പൊലിറ്റന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: government-mediated Orthodox-Jacobite dispute: no consensus in meeting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented