ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം


പ്രതീകാത്മക ചിത്രം| ഫോട്ടോ: രാമനാഥ്‌പൈ, മാതൃഭൂമി

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനു അടക്കം നാല് പ്രതികളാണുള്ളത്. സര്‍ക്കാരിന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഒന്നാം സാക്ഷിക്ക് സമന്‍സ് അയച്ചിട്ടുണ്ട്. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപി ഈ ഹര്‍ജിക്കെതിരെ തടസ്സഹര്‍ജിയും നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. 2017 ജൂലായ് 28-നാണ് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. രാത്രിയിലായിരുന്നു ആക്രമണം.

കേസില്‍ സിപിഎം കൗണ്‍സിലറായിരുന്ന ഐ.പി.ബിനു അടക്കം നാല് പേരാണ് പ്രതികള്‍. ഓഫീസ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

Content highlights: government to withdraw case on bjp state committee office attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented