മോൺസൻ മാവുങ്കൽ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്മണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് സൂചന. ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി. ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഐജി ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മോന്‍സണുമായി സംസാരിച്ചതിന്റെ രേഖകളടക്കം പരിശോധിച്ചാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മോന്‍സണുമായി ഐജി ലക്ഷ്മണിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.
Content Highlights: government to take action against inspector general in relation with monson mavungal case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..