വി.സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് 'റോളില്ല'; പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കും, ബില്‍ അംഗീകരിച്ചു


Kerala Governor Arif Mohammed Khan

കൊച്ചി: സര്‍വകലാശാല ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം.

ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്.

ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് നിയമമാകും.

സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം നിലവില്‍ ഗവര്‍ണര്‍ക്കായിരുന്നു. നിലവില്‍ മൂന്ന് പേരായിരുന്നു സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടിരുന്നത്. ഇത് അഞ്ചായി വര്‍ധിപ്പിക്കും. ഇതിനൊപ്പമാണ് ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരവും ഏടുത്തു കളഞ്ഞത്. ഇനിമുതല്‍ ഈ അംഗത്തെ ശുപാര്‍ശ ചെയ്യുന്നത് സര്‍ക്കാരായിരിക്കും.

Content Highlights: Government to reduce Governor's power in VC appointment in universities


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented