വിയ്യൂർ ജയിൽ | Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തടവുകാര്‍ക്ക് മോചനം നല്കാന് മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 33 തടവുകാര്‍ക്ക് മോചനം നല്കാന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ജയില്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെയും മറ്റ് സര്‍ക്കാര്‍ സമിതിയുടെയും ശുപാര്‍ശ പരിഗണിച്ചാണ് ഈ 33 പേരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഉടന്‍ ഗവര്‍ണര്‍ക്ക് പട്ടിക കൈമാറും.
ഗവര്‍ണര്‍ മോചനപട്ടികയില്‍ ഒപ്പുവെക്കുന്നതിന് പിന്നാലെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങും. അതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുക. നേരത്തെ മണിച്ചന് അടക്കമുള്ള തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പട്ടികയില്‍ ആരുടെയൊക്കെ പേരുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Content Highlights: government to recommend release of 33 prisoners
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..