മയക്കുമരുന്നു വിപത്തിനെതിരേ ബഹുമുഖ കര്‍മപദ്ധതി; ഒക്ടോബര്‍ 2 മുതല്‍ പ്രചാരണപരിപാടി


പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: മയക്കുമരുന്നു വിപത്തിനെതിരേ ബഹുമുഖ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്ന് വരെ തീവ്രമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ ഭാവി വളര്‍ന്നുവരുന്ന തലമുറയുടെ കൈകളിലാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സര്‍ഗാത്മകശേഷിയുമാണ് അതിലൂടെ അപകടത്തിലാക്കാന്‍ നോക്കുന്നത്. അത് അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വിപത്തിനെതിരേ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീര്‍ക്കാനാവണം. അതിന് സാധ്യമാക്കുന്ന ബഹുമുഖ കര്‍മപദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. യുവാക്കള്‍ അതിന്റെ മുന്നണിയില്‍ തന്നെ പങ്കുചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയതലം, തദ്ദേശ സ്വയംഭരണ തലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെ ലഹരിവിരുദ്ധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സമിതികള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലെ മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി സഹാധ്യക്ഷനുമായ സമിതി രൂപവത്കരിച്ചു. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ സമിതിയിലെ അംഗങ്ങളാണ്. ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്ന് വരെ തീവ്രമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതില്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ മത സാമുദായിക സംഘടനകള്‍, ഗ്രന്ഥശാല, ക്ലബ്, റെസിഡന്റ് അസോസിയേഷനുകള്‍, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരെ അണിചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാ- സീരിയല്‍- സ്‌പോര്‍ട്‌സ് മേഖലകളിലെ പ്രമുഖരും ക്യാമ്പയിന് പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ ഒന്നിന് സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കൈടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. അന്നേദിവസം തന്നെ പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ക്ലബുകള്‍, ലൈബ്രറികള്‍ തുടങ്ങിയ ഇടങ്ങളില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഹരിക്ക് എതിരേ ഹ്രസ്വ സിനിമ, വീഡിയോ എന്നിവയുടെ സഹായത്തോടെ ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കിറ്റ്, പ്രസംഗം, പോസ്റ്റര്‍ രചന എന്നിവയും സംഘടിപ്പിക്കും. എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എന്നിവയെ ക്യാമ്പയിനില്‍ പ്രയോജനപ്പെടുത്തും. ശ്രദ്ധ, നേര്‍ക്കൂട്ട് എന്നിവയുടെ പ്രവര്‍ത്തനം ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉറപ്പാക്കും. വിമുക്തി മിഷനും എസ്.ഇ.ആര്‍.ടിയും തയ്യാറാക്കുന്ന മൊഡ്യൂള്‍ ഉപയോഗിച്ച് ലഹരി വിരുദ്ധ പരിശീലനം നല്‍കും. വ്യാപാരസ്ഥാപനത്തില്‍ ലഹരിപദാര്‍ഥം വില്‍ക്കുന്നില്ലെന്ന ബോര്‍ഡ് വെക്കണം. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ കടകള്‍ അടപ്പിക്കും. എക്‌സൈസ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കും. പോലീസ്-എക്‌സൈസ് നേതൃത്വത്തില്‍ ലഹരിവിരുദ്ധ സ്‌പെഷല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരേ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീര്‍ക്കാന്‍ സാധിക്കണം. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല കുടുംബങ്ങളെയും തലമുറകളെയും സമൂഹത്തെ ആകെയും സാരമായി ബാധിക്കുകയാണ്. മാരകഫലങ്ങളാണ് ഉളവാകുന്നത്. അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനം നാടിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നു. ലഹരിമരുന്നു ഉപഭോഗം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് യുവജനങ്ങളിലാണ്. നേരത്തെ അമിത മദ്യപാനം, കഞ്ചാവ് പോലുള്ള ലഹരിപദാര്‍ഥങ്ങളുടെ ഭീഷണി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ മാരകമായ മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു. ഇവയുടെ ഉത്പാദനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്കു കൂടി വ്യാപിക്കുകയാണ്. മയക്കുമരുന്നു വിപണത്തിന്റെ സങ്കീര്‍ണമായ ശൃംഖലകളാണ് ഉണ്ടായിരിക്കുന്നത്. അങ്ങേയറ്റം അപകടകരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനവുമാണ് അതിന്റെ ഭാഗമായി അരങ്ങേറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Content Highlights: government to implement anti drug campaign from october 2nd


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented