വിഴിഞ്ഞം പദ്ധതി; സമരംകൊണ്ടുള്ള നഷ്ടം നികത്തണമെന്ന് അദാനി ഗ്രൂപ്പ്, ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാർ


സമരത്തെ തുടർന്ന് നിർമ്മാണം നിർത്തി വെച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ഈ മാസം 13-ന് തുറമുഖ മന്ത്രി അദാനി പോര്‍ട്ട്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. സമരം കാരണമുണ്ടായ 78.5 കോടി രൂപയുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ചര്‍ച്ചചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടും.

വെള്ളിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം 78.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടിയും പലിശ ഇനത്തില്‍ നഷ്ടം 19 കോടിയുമാണെന്നും കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്നാണ് അദാനി പോര്‍ട്‌സ് പറയുന്നത്. സമരം മൂലമുണ്ടായ ഈ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാണ് തുറമുഖ നിര്‍മാണക്കമ്പനിയായ വിസിലിന്‍റെ ആവശ്യം.



ഈ പശ്ചാത്തലത്തിലാണ് അദാനി പോര്‍ട്ട്‌സുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. അദാനി ഗ്രൂപ്പ് സിഇഒ 13-ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. നഷ്ടം നികത്തുന്ന വിഷയത്തില്‍ നിയമോപദേശം തേടിയതിന് ശേഷമാവും സര്‍ക്കാര്‍ തീരുമാനം.

Content Highlights: government to held discussion with adani port over vizhinjam port project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented