ഉയരത്തിന്റെ 'സെന്റിമീറ്ററില്‍' കുരുങ്ങി സര്‍ക്കാര്‍ സ്‌കൂളുകള്‍


ടി.ജെ. ശ്രീജിത്ത്

പുതിയ ഡിവിഷനുകളും തസ്തികകളും ക്ലാസ് മുറികളുടെ ഉയരക്കുറവിന്റെ പേരില്‍ അനുവദിക്കുന്നില്ല

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

കൊച്ചി: 'കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടായ് കൊല്ലിച്ചതും നീയേ ചാപ്പാ...' എന്ന മട്ടിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ സ്ഥിതി. വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയില്‍ അഭിമാനം കൊള്ളുമ്പോഴും ഡിവിഷനുകളില്‍ വര്‍ധനയില്ല. പുതിയ അധ്യാപക തസ്തികകളുമില്ല. കാരണം, ഏതാനും സെന്റീമീറ്ററുകളാണ്...ക്ലാസ് മുറികളുടെ ഉയരത്തില്‍ രണ്ടും അഞ്ചും സെന്റീമീറ്ററുകള്‍ കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന്‍ വര്‍ധനയ്ക്ക് വിദ്യാഭ്യാസവകുപ്പ് തടയിട്ടു. ഇതോടെ പുതിയ തസ്തികകള്‍ക്കും വിലക്കുവീണു. ഉയരക്കുറവുള്ള ഇതേ ക്ലാസ് മുറികള്‍ പണിതത് സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണെന്നതാണ് വിരോധാഭാസം.

സംസ്ഥാനത്ത് നൂറിലധികം സ്‌കൂളുകള്‍ ഈ പ്രതിസന്ധിയില്‍ കുരുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. 2019 നവംബര്‍ 11-നുശേഷം ഉദ്ഘാടനം ചെയ്ത ക്ലാസ് മുറികള്‍ക്കാണിത് ബാധകം. അതുവരെയുള്ള ക്ലാസ് മുറികളുടെ ഉയരക്കുറവിന് പത്തുശതമാനം ഇളവ് അനുവദിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അധികാരമുണ്ട്. ഇതിനുശേഷം ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളുടെ കാര്യത്തില്‍ കൈമലര്‍ത്തുകയാണ് ഓഫീസര്‍മാര്‍. സര്‍ക്കാരിന് അപ്പീല്‍ കൊടുത്തു മാത്രമേ ഇതില്‍ തീരുമാനമുണ്ടാക്കാന്‍ കഴിയൂ എന്നാണ് അധികൃതരുടെ നിലപാട്.

വേണ്ടത് 3.7 മീറ്റര്‍ ഉയരം

കേരള എജ്യുക്കേഷന്‍ റൂള്‍ പ്രകാരം ക്ലാസ് മുറികള്‍ക്ക് 3.7 മീറ്റര്‍ ഉയരം വേണം. എന്നാല്‍, 2018-ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങളിലെ ക്‌ളാസ്മുറികള്‍ക്ക് പലതിനും ഈ ഉയരമില്ല. കിഫ്ബി, കൈറ്റ് പൊതുവിദ്യാഭ്യാസ സംരക്ഷണ കോ-ഓര്‍ഡിനേറ്റര്‍മാര്‍, നിര്‍മാണച്ചുമതലയുള്ള കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്ലാനും പദ്ധതിയും തയ്യാറാക്കി സമര്‍പ്പിച്ചത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കുക

എല്ലാ വിദ്യാലയങ്ങളും അധ്യയനവര്‍ഷം തുടങ്ങും മുമ്പേ അതത് തദ്ദേശസ്ഥാപന എന്‍ജിനിയറില്‍നിന്ന് സ്‌കൂളിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സമര്‍പ്പിക്കണം. ഈ വര്‍ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കെട്ടിടങ്ങളിലെ ക്ലാസ് മുറികളില്‍ പലതിനും 3.7 മീറ്റര്‍ ഉയരമില്ലെന്ന കാരണത്താല്‍ പുതിയ തസ്തികകളും ഡിവിഷനും അനുവദിക്കാതെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉത്തരവ് നല്‍കിയത്. പുതിയഡിവിഷനുകള്‍ക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ 45-50 വിദ്യാര്‍ഥികള്‍ ഇരിക്കേണ്ട ക്ലാസ് മുറികളില്‍ 80 പേരെ വരെ ഇരുത്തേണ്ട സ്ഥിതിയാണ്.

അധ്യാപകപ്രശ്‌നം പരിഹരിക്കാന്‍ എല്ലാ സ്‌കൂളുകളിലും അധിക ഡിവിഷനുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പുതുതായി വരാവുന്ന അധിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പല സ്‌കൂളുകളും ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുകയും ചെയ്തു. എന്നാല്‍, മതിയായ കുട്ടികള്‍ ഉണ്ടായിട്ടും ഉയരക്കുറവിന്റെ പേരില്‍ ഡിവിഷനുകള്‍ അനുവദിക്കാതെ വന്നതോടെ മൂന്നുമാസത്തെ ദിവസവേതനത്തിനായി നല്‍കിയ ശമ്പളവും പ്രധാനാധ്യാപകരുടെ ബാധ്യതയായി.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ തസ്തികനിര്‍ണയം അവസാനമായി നടന്നത് 2019-'20 ലാണ്. സാധാരണഗതിയില്‍ ജൂലായ് 15-ന് മുമ്പായി തസ്തികനിര്‍ണയം പൂര്‍ത്തിയാകണം. എന്നാല്‍, 2022-'23 അധ്യയനവര്‍ഷം ഇത് ഒക്ടോബറിലേക്ക് നീട്ടിയിരിക്കുകയാണ്. 2022 ജൂലായ് അവസാനത്തോടെ തസ്തിക നിര്‍ണയത്തിനുള്ള നിര്‍ദേശങ്ങള്‍ സ്‌കൂളുകളില്‍നിന്ന് വാങ്ങുകയും ഓഗസ്റ്റ് 20, 21 തീയതികളിലായി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍നിന്ന് തസ്തികനിര്‍ണയ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പുതിയ തസ്തികകള്‍ അനുവദിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അനുവദിച്ചാലും സര്‍ക്കാര്‍ അനുമതി കിട്ടിയാലേ തസ്തിക നിര്‍ണയം പൂര്‍ത്തിയാകൂ.

Content Highlights: Government schools height class rooms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented