ആരോഗ്യമന്ത്രിയുടെ പിഎസ് പ്രതിയായ വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാതെ സര്‍ക്കാർ


മാതൃഭൂമി ന്യൂസ്

വിനോദ് കുമാർ (ഇടത്), വിനോദ് കുമാറിന്റെ ബന്ധുക്കൾ സംസാരിക്കുന്നു | Photo: Mathrubhumi News

കൊച്ചി: ആരോഗ്യന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവും പ്രതികളായ കേസില്‍ വാദിഭാഗത്തിന് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. പയ്യന്നൂര്‍ ചെറുതാഴത്തെ ബിജെപി പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ കൊലക്കേസിലാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്ത സര്‍ക്കാരിന്റെ നടപടി. കേസ് അട്ടിമറിക്കാനാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കാത്തതെന്ന് വിനോദിന്റെ അമ്മ പറയുന്നു.

2014ല്‍ ആണ് കേസില്‍ കുറ്റപത്രം നല്‍കിയത്. ഈ കേസില്‍ 13-ാം പ്രതിയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായ കണ്ടോത്ത് പാവൂര്‍ വീട്ടില്‍ പി. സന്തോഷ്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസ് നടത്താന്‍ അഡ്വ. പി. പ്രേമരാജനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു വിനോദിന്റെ അമ്മ എ.വി. ശോഭന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. കണ്ണൂര്‍ എസ്.പി. ഇതിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളി.

സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള പ്രത്യേകത ഈ കേസിന് ഇല്ലെന്നായിരുന്നു മറുപടി. ഒടുവില്‍ ഈ ആവശ്യം ഉന്നയിച്ച് ശോഭന ഹൈക്കോടതിയെ സമീപിച്ച. സിപിഎമ്മിന് താല്‍പര്യമുള്ള കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതിന്റെ രേഖകള്‍ സഹിതമായിരുന്നു ഹര്‍ജി. ഇപ്പോഴുള്ള പ്രോസിക്യൂട്ടറെ വെച്ച് വിചാരണ നടത്തിയാല്‍ കേസ് നീതിപൂര്‍വമായി നടക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2013 ഡിസംബര്‍ ഒന്നിനാണ് വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്. കെ.ടി. ജയകൃഷ്ണന്‍ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലേക്കുള്ള യാത്രക്കിടെ പെരുമ്പയില്‍ വെച്ച് വെട്ടേറ്റാണ് വിനോദ് കുമാര്‍ മരിച്ചത്. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളടക്കം 13 പേരാണ് കേസിലെ പ്രതികള്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകന്റെ കൊലയാളികളെ രക്ഷപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട വിനോദിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അതുകൊണ്ടാണ് പ്രോസിക്യൂട്ടെ മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

Content Highlights: government refused to appoint a special prosecutor in Vinod kumar murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented