.
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവുകള്‍ സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തയ്യാറാകണമെന്ന് ഓള്‍കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ വസ്തുക്കളുടെ വില അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിലവ്യതിയാന വ്യവസ്ഥ കരാറുകളില്‍ ഉള്‍പ്പെടുത്തുന്നതില്‍ വരാവുന്ന കാലതാമസത്തിനു പരിഹാരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 10% അധിക നിരക്ക് അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ത്രിതല പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ ആവശ്യം.
10% അധിക നിരക്കില്‍ ടെണ്ടര്‍ നല്കിയാല് എസ്റ്റിമേറ്റ് നിരക്കിലേക്ക് കുറക്കണമെന്ന് ആവശ്യപ്പെടുകയാണ്. നിരക്ക് കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ടെണ്ടര്‍ നിരസിക്കും എന്നതാണ് ഭീഷണി. അതുപോലെ കരാര്‍ സംഘടനകളുടെ ആവശ്യപ്രകാരം പ്രൈസ് 3 സോഫ്റ്റ് വെയര്‍ പ്രാബല്യത്തില്‍ വന്നതില്‍ ചെറുകിട ഇടത്തരം കരാറുകാര്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളെ മുന്‍നിര്‍ത്തി 5 ലക്ഷം വരെയുള്ള പ്രവര്‍ത്തികളെ ഈ സാമ്പത്തിക വര്‍ഷം ഇ- ടെണ്ടറില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് ഇറക്കിയിരുന്നു.
പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാന്വല്‍ ടെണ്ടര്‍ പ്രകാരം നടത്തുന്ന ടെണ്ടറുകള്‍ക്ക് 10% അധിക നിരക്ക് അനുവദിച്ചു നല്‍കുന്നില്ല. സര്‍ക്കാര്‍ അനുവദിച്ചു നല്കുന്ന ഇത്തരം വ്യവസ്ഥകള്‍ ഉദ്യോഗസ്ഥരുടെ വിവരീത നിലപാടുകള്‍ കാരണം കരാറുകാരന് ലഭ്യമാകുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് കെ.വി. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ബിജു സ്വാഗതം പറഞ്ഞു. എം.സി മുഹമ്മദലി, കെ.എം. അബ്ദുള്‍ കരീം, കെ.അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പി.കെ. സെന്തില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
Content Highlights: Government orders in local self-governing bodies are subverted
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..