കെ.എം. ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ് 


കെ.വി. രാഹുല്‍| മാതൃഭൂമി ന്യൂസ്

കെ.എം. ഷാജി | Photo: Mathrubhumi

കോഴിക്കോട്: മുന്‍ എം.എല്‍.എ. കെ.എം. ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് 47,35,500 രൂപ കണ്ടുകെട്ടാന്‍ ഉത്തരവായത്. പണം തിരികെ ആവശ്യപ്പെട്ടുള്ള ഷാജിയുടെ ഹര്‍ജി വെള്ളിയാഴ്ച കോഴിക്കോട്ടെ വിജിലന്‍സ് കോടതി തള്ളിയിരുന്നു.

അഴീക്കോട്ടെ വീട്ടില്‍നിന്നും പിടിച്ചെടുത്ത തുക കണക്കില്‍പ്പെടാത്തതാണെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കണ്ടുകെട്ടണം എന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. വിജിലസിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പണത്തിന്റെ ഉറവിടം ഹാജരാക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ വിജിലന്‍സ് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ട് പണം കണ്ടുകെട്ടാനുള്ള തീരുമാനത്തിലേക്ക് പോകാമെന്നും ഉത്തരവില്‍ പറയുന്നു.



പണം കണ്ടുകെട്ടാന്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്ലിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം കോഴിക്കോട്ടെ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം.

Content Highlights: government order to confiscate money seized by vigilance from km shaji house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented