സ്‌ഫോടകവസ്തുക്കളും വൈദ്യുതാഘാതവും പാടില്ല; കാട്ടുപന്നിയെ കൊല്ലുന്നതിന് മാർഗനിർദേശമായി


ആര്‍ ശ്രീജിത്ത്| മാതൃഭൂമി ന്യൂസ് 

കാട്ടുപന്നി| Photo: Mathrubhumi Library

തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കാട്ടുപന്നിയെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാം. എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍, വൈദ്യുതി ഷോക്ക് എന്നിവ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മന്ത്രിസഭായോഗമാണ് കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ അവയെ വെടിവെച്ചു കൊലപ്പെടുത്താന്‍, അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള തീരുമാനമെടുത്തത്. തദ്ദേശ സ്ഥാപനങ്ങളിലെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കാണ് ഇതിനുള്ള ഉത്തരവാദിത്തം. കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിലാണ് നടപടികള്‍ എടുക്കേണ്ടതെന്നും പറയുന്നു. ഇതിന്റെ വിശദമായ മാര്‍ഗരേഖയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

Also Read

കേരളത്തിൽ ജൂൺ ഒന്നുവരെ ഇടിമിന്നലോടുകൂടിയ ...

മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളും കിണറ്റിൽ ...

കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ മാത്രമെ കള്ളിങ് അഥവാ കൊലപ്പെടുത്തല്‍ നടത്താവൂ എന്നതാണ് നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാമെന്ന് കൃത്യമായി പറയുന്നില്ല. പകരം, കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. വിഷം, സ്‌ഫോടകവസ്തുക്കള്‍, വൈദ്യുതി ഷോക്ക് എന്നിവ ഉപയോഗിച്ച് കാട്ടുപന്നിയെ കൊല്ലാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കൊല്ലുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്‌.

Content Highlights: government order regarding culling of wild boar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented