മോചനമുണ്ടാകുമോ മാസ്കില്‍നിന്ന്?; ചർച്ചകളുമായി സർക്കാർ


പ്രതീകാത്മക ചിത്രം | AFP

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ ആരോഗ്യവകുപ്പും ആരോഗ്യ വിദഗ്ധരും നടത്തുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ തേടിയെന്നാണ് വിവരം.

കോവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2020-ലാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പെട്ടെന്ന് മാസ്‌ക് വേണ്ടെന്ന് വയ്ക്കുന്നതിന് പകരം പടിപടിയായി മാസ്‌ക് ഒഴിവാക്കുന്നതിനാണ് വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നത്. ആള്‍കൂട്ടമില്ലാത്ത തുറസായ സ്ഥലങ്ങളിലും വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതില്ല എന്നാണ് സമിതി പറയുന്നത്.

കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗം ഉണ്ടാകുന്നില്ലെങ്കില്‍ മാസ്‌ക് ഒഴിവാക്കാമെന്ന നിലപാട് ആരോഗ്യ വകുപ്പിനുമുണ്ടെന്നാണ് വിവരം. കുറഞ്ഞത് മൂന്ന് മാസമെങ്കിലും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് വിദഗ്ധ സമിതിയുടെയും അഭിപ്രായം.

മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നതിന് പകരം രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന രീതിയിലേക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കണമെന്നുള്ളവര്‍ക്ക് തുടര്‍ന്നും ധരിക്കാമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്ന വിവാഹം, ഉത്സവം, മരണം തുടങ്ങിയ സാഹചര്യങ്ങള്‍, അതിതീവ്ര വ്യാപനമുണ്ടായേക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രം മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മറ്റിടങ്ങളില്‍ ഒഴിവാക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കോവിഡിന്റെ നാലാം തരംഗം രാജ്യത്ത് ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കിയിട്ടുള്ളതിനാല്‍ കരുതലോടെ തീരുമാനമെടുക്കാനാണ് സാധ്യത.

Content Highlights: government on talks on wearing masks as covid cases falls down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented