മരണസര്‍ട്ടിഫിക്കറ്റിന് 750 രൂപയുടെ സ്റ്റാമ്പ്; വേണ്ടെന്ന് പറഞ്ഞപ്പോള്‍ അപേക്ഷ സ്വീകരിക്കില്ലെന്ന്‌


രശ്മി രഘുനാഥ്

സ്റ്റാന്പ് വേണ്ടെന്നു ഉറപ്പിച്ച് പറഞ്ഞപ്പോൾ അപേക്ഷ വാങ്ങില്ലെന്ന അവസ്ഥയായി. അതോടെ സ്റ്റാന്പ് വാങ്ങാൻ നിർബന്ധിതനായി

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കോട്ടയം: മരണസർട്ടിഫിക്കറ്റിനായാലും ശിശുദിന സ്റ്റാമ്പ് വാങ്ങണം. വിസമ്മതിച്ചാൽ ധനനഷ്ടവും മാനഹാനിയും ഫലം. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തുന്നവർക്ക് പൊല്ലാപ്പായി ശിശുദിന സ്റ്റാമ്പ്. മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കണമെങ്കിൽ പോലും ആവശ്യപ്പെടുന്ന തുകയ്ക്കുള്ള സ്റ്റാമ്പ് എടുക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ പിടിവാശി. ശിശുദിനം കഴിഞ്ഞെങ്കിലും സ്റ്റാമ്പ് വില്പനയുടെ പേരിലുള്ള പീഡനം തുടരുകയാണ്.

അച്ഛന്റെ മരണസർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകാൻ കോട്ടയം ആർ.ഡി. ഓഫീസിൽ എത്തിയ കോട്ടയം ആനിക്കാട് പേങ്ങാട് വീട്ടിൽ പി.ആർ. രാജേഷിന്‌ നിർബന്ധമായി വങ്ങേണ്ടിവന്നത് 750 രൂപയുടെ ശിശുദിന സ്റ്റാമ്പ്‌. സ്റ്റാമ്പ്‌ വേണ്ടെന്നു ഉറപ്പിച്ച് പറഞ്ഞപ്പോൾ അപേക്ഷ വാങ്ങില്ലെന്ന അവസ്ഥയായി. അതോടെ സ്റ്റാമ്പ്‌ വാങ്ങാൻ നിർബന്ധിതനായി രാജേഷ്. പലവിധ അപേക്ഷ നൽകാനും വ്യത്യസ്ത ആവശ്യങ്ങൾക്കുമായി ഓഫീസിൽ എത്തുന്ന എല്ലാവരും സ്റ്റാമ്പ്‌ വാങ്ങാൻ നിർബന്ധിതരാകുന്നു.



112 കോടി രൂപ പിരിച്ചുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഇതിനോട് സഹകരിക്കണമെന്നാണ് ഒരു ഉദ്യോഗസ്ഥൻ നർമ്മരൂപേണ പറഞ്ഞുകൊണ്ട് സ്റ്റാമ്പ്‌ മുറിച്ചുകൊടുത്തത്. 15 രൂപ വിലയുള്ള 50 സ്റ്റാമ്പാണ്‌ രാജേഷിന് വാങ്ങേണ്ടിവന്നത്. ആവശ്യത്തിന്റെ തോതനുസരിച്ച് സ്റ്റാമ്പിന്റെ വില ആയിരങ്ങൾ കടക്കും. സ്റ്റാമ്പ്‌ വാങ്ങിയ ശേഷം സബ് കളക്ടർ സഫ്‌ന നസറുദീന്റെ പേരിൽ അപേക്ഷ സ്വീകരിച്ചതായുള്ള പൂരിപ്പിച്ച ഫോറം നൽകി. ഈ ഫോറം പള്ളിക്കത്തോട് പഞ്ചായത്തിൽ നൽകിയാൽ രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് കിട്ടുമെന്ന വാക്കാലുള്ള ഉറപ്പും കിട്ടി.

പഞ്ചായത്തിൽ നൽകേണ്ട അപേക്ഷ ആർ.ഡി.ഒ. ഓഫീസിൽ നൽകേണ്ടിവന്നത് പള്ളിക്കത്തോട് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ്. രണ്ട് വർഷം മുന്പ് നവംബർ അഞ്ചിന് മരിച്ച അച്ഛൻ പി.ആർ.രാജപ്പന്റെ മരണസർട്ടിഫിക്കറ്റിനായി 50 രൂപയുടെ ഫോറത്തിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയത് കൃത്യം 12-ാം നാൾ. പഞ്ചായത്തുവക ബോക്സിൽ ഇട്ട അപേക്ഷ കൃത്യസമയത്ത് പരിഗണിച്ചില്ല.

പിന്നീട് മറ്റ് ചില സ്വകാര്യ ബുദ്ധിമുട്ടുകളും വില്ലേജ് ഓഫീസിലെ നൂലാമാലകളും കടന്ന് കാലതാമസംവന്നതിനുള്ള വീഴ്ച മാപ്പാക്കി മരണം രജിസ്റ്റർ ചെയ്യണമെന്ന അപേക്ഷയാണ് ആർ.ഡി.ഒ. ഓഫീസിൽ സമർപ്പിച്ചത്. അധികമായി ചെലവഴിക്കേണ്ടിവന്നത് ഏകദേശം 6000 രൂപ.

എന്നാൽ ആരെയും നിർബന്ധിക്കാറില്ലെന്നാണ് ആർ.ഡി.ഒ. ഓഫീസ് അധികൃതർ പറയുന്നത്. നിലവിൽ മിക്ക സർക്കാർ ഓഫീസിലും സ്റ്റാന്പ് വിൽക്കുന്നുണ്ട്. കോട്ടയം ആർ.ഡി.ഒ. ഓഫീസിൽ 2.15 ലക്ഷം രൂപയുടെ സ്റ്റാന്പ് എത്തിയിട്ടുണ്ട്. ഇത് താത്‌പര്യമുള്ള പൊതുജനങ്ങൾക്ക് വിൽക്കാനാണ് സർക്കാർ ഉത്തരവ്. ഇതനുസരിച്ചാണ് സ്റ്റാന്പ് വിൽക്കുന്നതെന്ന് അധികൃതർ പറയുന്നു.

Content Highlights: government offices death certificate childrens day stamp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented