തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളും കൂട്ട സ്ഥിരപ്പെടുത്തലുകളും തകൃതിയായി നടക്കുന്നതിന്റെ വാര്‍ത്തകള്‍ക്കിടെ മറ്റൊരു അസാധാരണ നിയമനം കൂടി. ഡെപ്യുട്ടേഷന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തി സര്‍ക്കാര്‍. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍ തസ്തികയിലാണ് ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം ശ്രീലാ മേനോനെ നിയമിച്ചത്. ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷകള്‍ ലഭിച്ചില്ലെന്നാണ് സര്‍ക്കാര്‍ വിശിദീകരണം.
മുന്‍ വര്‍ഷങ്ങളില്‍ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ വനിതാ വികസന, സാമൂഹ്യ നീതി വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയായിരുന്നു കോഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നത്. എന്നാല്‍ ഇത്തവണ നിയമന വിജ്ഞാപനം തന്നെ കരാര്‍ നിയമനം ലക്ഷ്യമിട്ടായിരുന്നു. ഇത് ശ്രീലാ മേനോനെ നിയമിക്കാന്‍ വേണ്ടിയായിരുന്നുവെന്ന സംശയം ബലപ്പെടുന്നു.
ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷകരെ ലഭിച്ചില്ലെങ്കില്‍ കരാര്‍ നിയമനം നടത്തുമെന്ന അസാധാരണമായ വ്യവസ്ഥയുള്‍പ്പടുന്നതായിരുന്നു നിയമന വിജ്ഞാപനം. ഡെപ്യുട്ടേഷന് അപേക്ഷിക്കുന്നവര്‍ക്ക് എം എസ് ഡബ്ലിയു യോഗ്യതയും കുട്ടികളുടെ പുനരധിവാസ ക്ഷേമ പ്രവര്‍ത്തങ്ങളില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കരാര്‍ നിയമനത്തിന് എം എസ് ഡബ്‌ളിയു അല്ലെങ്കില്‍ എല്‍ എല്‍ ബി യോഗ്യതയും പദ്ധതി നിര്‍വവഹണത്തില്‍ പരിചയവുമാണ് പറയുന്നത്. എല്‍ എല്‍ ബി യോഗ്യതയായി ഉള്‍പ്പെടുത്തിയത് ശ്രീലാ മേനോന് വേണ്ടിയാണെന്നാണ് ആക്ഷേപം. വിജ്ഞാപനം പ്രധാന മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് പതിവ് രീതിയില്‍ പ്രചാരം നല്കിയിരുന്നുമില്ല.
ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. ശമ്പളമായി 1,10,400 രൂപ വരെ ലഭിക്കും. ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കരാര്‍ നിയമനം നടത്തിയതെന്ന് നിയമന ഉത്തരവില്‍ പറയുന്നു. എന്നാല്‍ വിജ്ഞാപനത്തില്‍ യോഗ്യതയുള്ള നിരവധിപേര്‍ സര്‍ക്കാര്‍ വകുപ്പിലുണ്ടെന്നാണ് വസ്തുത.
Content Highlight: Government made contract appointments in the post of Deputation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..