സഭ പിരിയില്ല, പകരം നീട്ടും; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം 


ആര്‍. ശ്രീജിത്ത് | മാതൃഭൂമി ന്യൂസ്

പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണറുമായി ഇടഞ്ഞുനില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭ തീരുമാനം കൈക്കൊണ്ടു. ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് പഠനച്ചുമതല നല്‍കിയിരിക്കുന്നത്.

സംസ്ഥാന നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ വിളിച്ചു ചേര്‍ക്കനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്തിരിക്കുന്നത്. സാധാരണ സഭ ചേരുമ്പോള്‍, സമ്മേളനം അവസാനിപ്പിക്കേണ്ട തീയതി കൂടി കണക്കാക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ സമ്മേളനം അവസാനിപ്പിക്കേണ്ട തീയതിയെ കുറിച്ച് തീരുമാനം ആയിട്ടില്ലെന്നാണ് പുറത്തെത്തുന്ന വിവരം. ഗവര്‍ണറുമായുള്ള സര്‍ക്കാരിന്റെ സംഘര്‍ഷം തന്നെയാണ് ഇതിനും കാരണം.ഇപ്പോള്‍ ചേരുന്ന സഭാസമ്മേളനം അവസാനിച്ചാല്‍ പിന്നെ പുതുവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള സമ്മേളനം നടക്കുമ്പോള്‍, അത് ആരംഭിക്കേണ്ടത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആകണം. ഈ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബറില്‍ ആരംഭിക്കുന്ന സമ്മേളനം അവസാനിപ്പിക്കുന്ന തീയതി നിശ്ചയിക്കാത്തത് എന്നാണ് വിവരം.

ഡിസംബര്‍ അഞ്ചിനു ചേരുന്ന സഭ പിരിഞ്ഞാലും അത് പൂര്‍ണമായും പിരിച്ചുവിടില്ല. അനിശ്ചിതകാലത്തേക്ക് പിരിയുക എന്ന രീതി ഒഴിവാക്കും. പകരം ഇടയ്‌ക്കൊന്നു നിര്‍ത്തിവെച്ച് സമ്മേളനം ജനുവരിയില്‍ വീണ്ടും പുനഃരാരംഭിക്കും. ശേഷം ബജറ്റ് പാസാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഡിസംബറില്‍ ആരംഭിച്ച സഭ തുടരുകയാണെങ്കില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അനിവാര്യമായ സംഗതിയല്ല. അതിനാലാണ് സഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് പകരം നീട്ടിക്കൊണ്ടു പോകുകയും ജനുവരിയില്‍ വീണ്ടുംചേരാനും തീരുമാനിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെയും മറ്റും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവ. ഇവിടങ്ങളിലെ സാഹചര്യം കൂടി പഠിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇഷിതാ റോയ് ഇതേക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

കഴിഞ്ഞ തവണ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വലിയ സമ്മര്‍ദത്തിലാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞിരുന്നു. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലെ നിയമനവുമായി ബന്ധപ്പെട്ട് പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എഴുതിയ കത്ത് ചൂണ്ടിക്കാണിച്ചായിരുന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ അദ്ദേഹം വിമുഖത കാണിച്ചത്. അന്ന് ജ്യോതിലാലിനെ അടിയന്തരമായി പൊതുഭരണ വകുപ്പില്‍നിന്ന് നീക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചത്. ഇത്തവണ അത്തരം സംഭവവികാസങ്ങളുണ്ടായേക്കാമെന്ന് മുന്‍കൂട്ടി കണ്ടതിനാലാണ് സര്‍ക്കാരിന്റെ നീക്കം.

പുതുവര്‍ഷത്തില്‍ സഭ പുതുതായി സമ്മേളിക്കുന്നതിന് പകരം ഡിസംബറില്‍ ആരംഭിക്കുന്ന സമ്മേളനം നിര്‍ത്തിവെക്കാതെ നീട്ടിക്കൊണ്ട് പോയി പുതുവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നിരുന്നാലും അടുത്തവര്‍ഷം പുതുതായി സഭ ചേരുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനാകില്ല. ആറുമാസത്തിനു ശേഷം സഭ സമ്മേളിക്കാറുമ്പോഴേക്കും പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്.

Content Highlights: government likely to avoid governor policy declaration speech


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented