ദയാബായിയുടെ സമരത്തില്‍ ഇടപെട്ട് സര്‍ക്കാര്‍; ചര്‍ച്ച ഫലപ്രദമെന്ന് മന്ത്രി, ആവശ്യങ്ങള്‍ അംഗീകരിക്കും


ദയാബായ് | ഫോട്ടോ:ഫോട്ടോ: ജി. ബിനുലാൽ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തി. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജും അറിയിച്ചു. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കും. കാസര്‍കോട്ടെ ആശുപത്രി വികസനം സര്‍ക്കാരിന്റെ ലക്ഷ്യമാണ്. സമരം അവസാനിപ്പിക്കാമെന്ന് ദയാബായി ഉറപ്പ് നല്‍കിയതായും മന്ത്രി ബിന്ദു വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി മുഖേന ദയാബായി അറിയിച്ചു. മുന്‍പ് സമാനമായ പല ഉറപ്പുകളും സര്‍ക്കാര്‍ നല്‍കിയിരുന്നു, എന്നാല്‍ അതൊന്നും നടപ്പായില്ലെന്നും അവര്‍ പ്രതികരിച്ചു. നിലവില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലാണ് ദയാ ബായിയിലുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.



ചർച്ചയുടെ ഭാഗമായി ആശുപത്രിയിലെത്തിയാണ് മന്ത്രിമാര്‍ ദയാബായിയെ കണ്ടത്. കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടിയും സര്‍ക്കാര്‍ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ ഇടപെടലുകള്‍ ചര്‍ച്ചചെയ്തു, ഫലപ്രദമായിരുന്നു കൂടിക്കാഴ്ചയെന്നാണ് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. സമരത്തിന്റെ ഭാഗമായി ഉന്നയിച്ചിരിക്കുന്ന എയിംസ് വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനമെടുത്തതാണ്. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കഴിഞ്ഞു. ഉന്നയിച്ച ബാക്കി ആവശ്യങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളുമായി ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. കാസര്‍കോട്ടെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു.

കഴിഞ്ഞ പതിനാല് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി സമരം നടത്തുകയാണ്. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണ്. പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ക്യാമ്പുകള്‍ അഞ്ചുവര്‍ഷമായി നടക്കുന്നില്ല. ഡേ കെയര്‍ സെന്ററുകളും ഫലപ്രദമായി നടക്കുന്നില്ല. മതിയായ ചികിത്സകിട്ടാതെ ഇരുപതോളം പേരാണ് മരിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ദുരിതമേഖലയിലെ ദിനപരിചരണകേന്ദ്രങ്ങളില്‍ 18 വയസ്സുവരെമാത്രമാണ് പരിചരണം ലഭിക്കുന്നത്. 18 കഴിഞ്ഞാല്‍ ഇവര്‍ വീടുകളില്‍ത്തന്നെ കഴിയേണ്ട അവസ്ഥയാണ്. സന്നദ്ധകൂട്ടായ്മ നടത്തുന്ന 'സ്‌നേഹവീട്' മാത്രമാണിപ്പോള്‍ ആശ്വാസം. രോഗബാധിതരെ രാവിലെ കൊണ്ടുപോയി വൈകീട്ട് തിരികെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്.

എല്ലാ പഞ്ചായത്തിലും പരിചരണകേന്ദ്രങ്ങളും പാലിയേറ്റീവ് കെയര്‍ യൂണിറ്റും സ്ഥാപിക്കണമെന്നതാണ് സമരത്തിലെ ഒരാവശ്യം. പുതിയ രോഗികളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകളും 2017 മുതല്‍ മുടങ്ങി തുടങ്ങിയ കാര്യങ്ങള്‍ സമരസമിതി ചൂണ്ടിക്കാട്ടുന്നത്.

Content Highlights: government intervention in daya bhai's hunger strike for endosulfan victims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented