മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച തുടങ്ങുന്ന മൂന്നാം നൂറുദിന കർമപരിപാടിയിൽ 15,896.03 കോടിയുടെ 1284 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അധികാരമേറ്റ് മേയ് 20-ന് രണ്ടുവർഷം തികയും.
4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വകുപ്പുതലത്തിലുള്ള വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുട്ടത്തറയിൽ 400 വീടുകൾക്ക് ശിലയിട്ടാണ് തുടക്കം.
പ്രധാനപ്പെട്ടവ
• ലൈഫ് പദ്ധതിയിൽ 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം.
• കുടുംബശ്രീ ഉത്‌പന്നങ്ങൾ വിറ്റഴിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം.
• അത്യുത്‌പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്ത് ഉത്‌പാദനവും വിതരണവും.
• റീബിൽഡ് കേരളയുടെ ഭാഗമായി കാർഷികവികസനത്തിന് വയനാട് സെന്റർ ഓഫ് എക്സലൻസ്.
• പുനർഗേഹം പദ്ധതിയിൽ ആയിരത്തോളം വീടുകളുടെ താക്കോൽദാനം.
• ജലോപരിതല സൗരോർജ പ്ലാന്റുകൾക്ക് ഏകജാലക അനുമതി.
• ബ്രഹ്മപുരം സൗരോർജപ്ലാന്റ് ഉദ്ഘാടനം.
• പാലക്കാട് നടുപ്പതി ആദിവാസി ആവാസ മേഖലകളിൽ മൈക്രോഗ്രിഡ് പദ്ധതി ഉദ്ഘാടനം.
• വ്യവസായവകുപ്പിൽ ഒരുലക്ഷം സംരംഭങ്ങളിലൂടെ 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ.
• ജലവിഭവവകുപ്പിൽ 1879.89 കോടിയുടെയും പൊതുമരാമത്ത് വകുപ്പിൽ 2610.56 കോടിയുടെയും വൈദ്യുതിവകുപ്പിൽ 1981.13 കോടിയുടെയും തദ്ദേശവകുപ്പിൽ 1595.11 കോടിയുടെയും പദ്ധതികൾ.
Content Highlights: government implement projects worth 15896 crores says chief minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..