
തിരുവനന്തപുരം: പ്രളയകാലത്തും കോവിഡ് കാലത്തുമായി കുടുംബശ്രീയിലൂടെ 3700 കോടിയില്‍ അധികം രൂപയുടെ പലിശരഹിത വായ്പ നല്‍കിയതായി സര്‍ക്കാര്‍.
2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും ഒമ്പത് ശതമാനം പലിശയ്ക്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കാന്‍ തയാറായി. ഈ 9 ശതമാനം പലിശ പൂര്‍ണമായും സര്‍ക്കാര്‍ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
2,02,789 പേര്‍ക്ക് 1794. 02 കോടി രൂപയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍. കെ. എല്‍.എസ്) എന്ന പദ്ധതി പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ സ്‌കീമിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പലിശ കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.
കോവിഡ് കാലത്ത് ഒരിക്കല്‍ കൂടി സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചു. 23,98,130 കുടുംബശ്രീ അംഗങ്ങള്‍ക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് കോവിഡ് കാലത്ത് നല്‍കിയത്. കോവിഡ് രൂക്ഷമായ ലോക്ഡൗണ്‍ സമയത്ത് വരുമാനം നിലച്ച കുടുംബങ്ങള്‍ ഈ വായ്പ സ്വീകരിച്ചു. ആദ്യമായി നടപ്പാക്കിയ ഈ പദ്ധതി വലിയ മാത്യകയായി മാറിയിരിക്കുകയാണ്. ദുരന്ത കാലത്തും സാധാരണ മനുഷ്യരെ കൈപിടിച്ചുയര്‍ത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.-കുറിപ്പില്‍ പറയുന്നു.
സി.എം.ഒയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഓഖി, നിപ, 2018 - 2019 ലെ പ്രളയം, കോവിഡ് എന്നിങ്ങനെ വലിയ ദുരന്തങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കേരളം നേരിട്ടത്. ഓരോ ദുരന്തവും സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ദുരിതവും ഈ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു. ദുരന്തവേളകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും തൊഴില്‍ സാഹചര്യങ്ങളും അവസരങ്ങളും ഇല്ലാതാവുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്. വരുമാനം ഇല്ലാതാവുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിക്കുകയും പലരേയും കടക്കെണിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളും കുട്ടികളുമാവും ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടേണ്ടി വരിക.
ദുരന്തങ്ങളെ നേരിടുന്ന അവസരത്തില്‍ പാവപ്പെട്ടവരുടെ ഏറ്റവും വലിയ ആവശ്യം ഒരു വരുമാനം ഉണ്ടാവുക എന്നതാണ്. വരുമാന മാര്‍ഗം അടയുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ താല്‍ക്കാലിക ആശ്വാസം നല്‍കുക എന്നത് പ്രധാനമാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയില്‍ ആദ്യമായി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക എന്ന നയം കേരളം സ്വീകരിച്ചത്. സര്‍ക്കാരിന്റെ മാതൃകാപരമായ ഈ നയത്തെക്കുറിച്ചാണ് ഇന്ന് വിശദമാക്കുന്നത്.
2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സര്‍ക്കാര്‍ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകള്‍ പലിശ രഹിത വായ്പ നല്‍കുന്നതാണ് ഈ പദ്ധതി. ഏറ്റവും സാധാരണക്കാരാണ് കുടുംബശ്രീ അംഗങ്ങള്‍. സര്‍ക്കാരിന്റെ ഈ നടപടി അവര്‍ക്ക് ദുരന്തവേളയില്‍ പകര്‍ന്ന ആശ്വാസം ചെറുതല്ല. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് കുടുംബശ്രീയില്‍ ചേര്‍ന്നു കൊണ്ട് പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്.
കൃത്യമായി വായ്പാതുക തിരിച്ചടയ്ക്കാനുള്ള കുടുംബശ്രീയുടെ മികവു കൂടി കണക്കിലെടുത്താണ് ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറായത്. 2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും 9 ശതമാനം പലിശയ്ക്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കാന്‍ തയാറായി. ഈ 9 ശതമാനം പലിശ പൂര്‍ണമായും സര്‍ക്കാര്‍ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയത്. 2,02,789 പേര്‍ക്ക് 1794. 02 കോടി രൂപയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍. കെ. എല്‍.എസ്) എന്ന പദ്ധതി പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ സ്‌കീമിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പലിശ കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.
കോവിഡ് എന്ന മഹാമാരിയെ നേരിട്ടപ്പോള്‍ ഒരിക്കല്‍ കൂടി സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചു. 23,98,130 കുടുംബശ്രീ അംഗങ്ങള്‍ക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് കോവിഡ് കാലത്ത് നല്‍കിയത്. കോവിഡ് രൂക്ഷമായ ലോക്ഡൗണ്‍ സമയത്ത് വരുമാനം നിലച്ച കുടുംബങ്ങള്‍ ഈ വായ്പ സ്വീകരിച്ചു. ആദ്യമായി നടപ്പാക്കിയ ഈ പദ്ധതി വലിയ മാത്യകയായി മാറിയിരിക്കുകയാണ്. ദുരന്ത കാലത്തും സാധാരണ മനുഷ്യരെ കൈപിടിച്ചുയര്‍ത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.
content highlights: government gives interest free loan via kudumbasree during flood and covid time says government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..