Pinarayi Vijayan | Photo: Mathrubhumi
കൊച്ചി: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക.
താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് ആകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.
സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ഫയല്‍ തന്നെ സര്‍ക്കാരിന് മുന്നിലുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിലും വനംവകുപ്പിലും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇരുന്നൂറില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.
സെക്രട്ടേറിയേറ്റിനു മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരവും അര്‍ഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും തിരിച്ചടിയാകുമെന്ന തിരിച്ചറിവുമാണ് സ്ഥിരപ്പെടുത്തല്‍ നീക്കത്തില്‍നിന്ന് പിന്മാറാന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
അതേസമയം ആരോഗ്യ വകുപ്പിലും റവന്യൂ വകുപ്പിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തിരുമാനമായിട്ടുണ്ട് .
35 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും. ആരോഗ്യവകുപ്പില്‍ 3000 തസ്തികകളാണ് സൃഷ്ടിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ 722, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ 1200, ആയുഷ് വകുപ്പില്‍ 300, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 728 എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിലെ തസ്തിക സൃഷടിക്കല്‍. മണ്ണ് സംരക്ഷണ വകുപ്പില്‍ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്്.
content highlights: government freezes decision to regulraize temporary employees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..