രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും? ദൃശ്യങ്ങളുമായി ബിജെപി, ചീഫ് സെക്രട്ടറിക്ക് പരാതി


വി.വി രാജേഷ്‌ ‌| Photo: Mathrubhumi Archives

തിരുവനന്തപുരം: സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. വാര്‍ത്താ സമ്മേളനത്തില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപി ആരോപണം ഉന്നയിച്ചത്‌. ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാര്‍ച്ചില്‍ പങ്കെടുത്തത്.

മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമ്മോറിയല്‍ ഹാളിലും കുടപ്പനക്കുന്ന് തീര്‍ത്ഥ ഓഡിറ്റോറിയത്തിലുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഡ്യൂട്ടിയിലുള്ള സമയത്താണ് ഉദ്യോഗസ്ഥര്‍ ഈ യോഗത്തിനെത്തിയത്.



15 ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിലായി രണ്ട് തവണ വീതം സെക്രട്ടേറിയേറ്റില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് എത്തിക്കുകയായിരുന്നുവെന്നും വി.വി. രാജേഷ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുദ്രാവാക്യം വിളിക്കുന്നത് നിയമ വ്യവസ്ഥയ്‌ക്കെതിരാണെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ വിരമിക്കുന്നത് വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നത് സര്‍വീസ് നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോവാന്‍ ആവശ്യമാണ്. ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത വഴി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും വിവി.രാജേഷ് പറഞ്ഞു.

Content Highlights: government employees protested against governor with cpm says bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented