പ്രതീകാത്മക ചിത്രം | Photo: AP
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം അനുമതിയില്ലാതെ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. മുമ്പ് വിരമിച്ച ഉദ്യോഗസ്ഥരാണെങ്കില്‍ പോലും സര്‍വീസ് സ്റ്റോറികള്‍ പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു.

മാത്രമല്ല കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണമുണ്ട്. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി അപേക്ഷ നല്‍കി അനുമതി വാങ്ങിയാല്‍ മാത്രമേ ഇനിമുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ മേഖലകളില്‍ വ്യാപരിക്കാനാകു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഉള്ളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കുവെന്ന് ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കുകയും വേണം.
Content Highlights: government employees do not publish writings without permission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..