പ്രതീകാത്മകചിത്രം | Photo: Mathrubhumi
കോട്ടയം: കോട്ടയം മാങ്ങാനത്തെ നിര്‍ഭയ കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി. പോക്സോ കേസ് ഇരകളടക്കം ഇവിടെനിന്നു കടന്നുകളഞ്ഞ സാഹചര്യത്തെ തുടര്‍ന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നടപടി. പുതിയ നിര്‍ഭയ കേന്ദ്രം തുടങ്ങാന്‍ മറ്റൊരു ഏജന്‍സിയെ കണ്ടെത്തും.
കഴിഞ്ഞ നവംബര്‍ 14-ാം തീയ്യതിയാണ് പോക്സോ കേസ് ഇരകളടക്കം ഒമ്പത് പേര്‍ കോട്ടയത്തെ മഹിള സമഖ്യ സൊസൈറ്റി നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ കടന്നുകളഞ്ഞത്. എന്നാല്‍ അവരെയെല്ലാം അന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വനിതാ ശിശുവികസന വകുപ്പ് അഭയകേന്ദ്രം പൂട്ടാന്‍ വനിതാ ശിശുവികസന വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമഖ്യ എന്ന ഏജന്‍സിയെ ഒഴിവാക്കി മറ്റൊരു എന്‍.ജി.ഒയെ അഭയ കേന്ദ്രത്തിന്റെ നടത്തിപ്പ് ഏല്‍പ്പിക്കാനാണ് തീരുമാനം.
Content Highlights: kottayam shelter home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..