പിങ്ക് പോലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


ബിനില്‍, മാതൃഭൂമി ന്യൂസ്

Screengrab: Mathrubhumi News

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിയാണ് നിര്‍ദ്ദേശിച്ചിരുന്നത്.

മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ അച്ഛനെയും എട്ടുവയസുള്ള പെണ്‍കുട്ടിയെയും തടഞ്ഞുവെച്ച് അപമാനിച്ചുവെന്ന സംഭവമാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. ഇതില്‍ എട്ടുവയസുകാരിയാണ് പരാതിയുമായി കോടതിയിലെത്തിയത്.

കേസ് വിശദമായി കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും നഷ്ടപരിഹാരം എത്ര നല്‍കാനാകുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം വേണ്ട ഉചിതമായ നടപടികള്‍ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു. ഇതിനപ്പുറം എന്തെങ്കിലും നടപടികള്‍ നിയമപ്രകാരം അവര്‍ക്കെതിരെ എടുക്കാന്‍ കഴിയില്ലയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പെണ്‍കുട്ടിയോട് ഉദ്യോഗസ്ഥ മോശമായ രീതിയില്‍ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നുള്ള നാല് ദൃക്‌സാക്ഷികളുടെ മൊഴിയുള്‍പ്പടെയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നാണ് കോടതി കേസ് പരിഗണിക്കുന്നത്.

Content Highlights: Government cannot pay compensation to the girl publically harrased by Pink Police at Attingal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented