തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പി.കെ.ശശിയെ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) ചെയര്‍മാനായി നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സിപിഎം നേരത്തെ ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല.

Content Highlights: Government appoints PK Sasi as KTDC chairman