തിരുവനന്തപുരം:പൊതുയിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി.

കെ.എസ്.ആര്‍.ടി.സി ബസുകള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ പരസ്യങ്ങല്‍ നീക്കം ചെയ്യാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ഉത്തരവ്. 

24 മണിക്കൂറിനം ഉത്തരവ് നടപ്പില്ലാക്കണം. ഇതു സംബന്ധിച്ച് ട്രാസ്‌പോര്‍ട്ട് കമ്മീഷര്‍ക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.

Content Highlights: government advertisement remove pulic place-said election commission