ഉത്തരവ് വി.സി നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി


വിപി മഹാദേവൻ പിള്ള, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: സെനറ്റ് യോഗം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയിലെ 15 അംഗങ്ങളെ പുറത്താക്കിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്ത വി.സിക്ക് 15 പേരേയും സ്വന്തം നിലയില്‍ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി. 91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു.

15 പേരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല വി.സി ഡോ. വി.പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പുറമെ ഗവര്‍ണര്‍ പുറത്താക്കിയവര്‍ക്ക് നവംബര്‍ നാലിന് നടക്കുന്ന സ്‌പെഷ്യല്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള കത്ത് അയച്ച് സര്‍വകലാശാല മുന്നോട്ടുപോകുന്നതിനിടെയാണ് 15 അംഗങ്ങളേയും പുറത്താക്കി ഗവര്‍ണര്‍ തന്നെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.



ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് വി.സി.ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്നാല്‍ ശിക്ഷാനടപടി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനിടെ വി.സി ഉത്തരവ് നടപ്പാക്കാതെ ശബരിമലയ്ക്കു പോയി. ഇതോടെയാണ് അസാധാരണ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

Content Highlights: governer arif muhammed khan kerala university


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented