കണ്ണൂര്‍ വി.സി. പാര്‍ട്ടി കേഡറെ പോലെ പെരുമാറുന്നു; എല്ലാ നിയമനവും അന്വേഷിക്കും- ഗവര്‍ണര്‍


ചാന്‍സലറുടേയും യുജിസിയുടേയും മാത്രം പ്രതിനിധികളെ ഉള്‍പ്പെടുത്തി സെര്‍ച്ച്  കമ്മിറ്റി രൂപീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ കേരള സര്‍വകാലാശാല സെനറ്റില്‍ പ്രമേയം പാസാക്കി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | photo: PTI

ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുന്ന കണ്ണൂര്‍ സര്‍വകലാശാല വി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി.സി പാര്‍ട്ടി കേഡറെ പോലെ പെരുമാറുന്നു. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പദവിക്ക് യോജിച്ച പ്രവര്‍ത്തനമല്ല അദ്ദേഹം നടത്തിയത്. സര്‍വകലാശാലയിലെ എല്ലാ നിയമനങ്ങളെ പറ്റിയും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഇതിനിടെ ചാന്‍സിലറുടേയും യുജിസിയുടേയും മാത്രം പ്രതിനിധികളെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ കേരള സര്‍വകലാശാല സെനറ്റില്‍ പ്രമേയം പാസാക്കി. സെര്‍ച്ച് കമ്മിറ്റി ജനാധിപത്യ വിരുദ്ധമാണെന്നും പിരിച്ച് വിടണമെന്നുമാണ് സെനറ്റില്‍ ആവശ്യപ്പെട്ടത്. പകരം സര്‍വകലാശാല പ്രതിനിധികളേയും സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.



എന്നാല്‍ പ്രമേയത്തെ വൈസ് ചാന്‍സലര്‍ എതിര്‍ക്കാത്തതില്‍ രാജ്ഭവന് കടുത്ത അതൃപ്തിയുണ്ട്. ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ വൈസ് ചാന്‍സലര്‍ക്കാണ് ചാന്‍സലര്‍ സ്ഥാനം. എന്നിട്ടും അദ്ദേഹം പ്രമേയത്തെ എതിര്‍ത്തില്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. താന്‍ ചെയ്തത് നിയമപ്രകാരം മാത്രമാണെന്നും തന്റെ ചുമതലാണ് നിറവേറ്റിയതെന്നും ഡല്‍ഹിയില്‍ ഗവര്‍ണര്‍ പ്രതികരിച്ചു.

Content Highlights: Governer Against Kannur Vice chancilor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented