ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ട; കണ്ണൂര്‍ വി.സി ഗൂഢാലോചനയിലെ കൂട്ടുപ്രതി- ഗവര്‍ണര്‍


കണ്ണൂര്‍ വി.സി വിളിച്ചിട്ടാണ് ചരിത്രകോണ്‍ഗ്രസിന് പോയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | photo: PTI

ഡല്‍ഹി: ചരിത്രകോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരേ നടന്ന കയ്യേറ്റ ശ്രമത്തില്‍ ഗൂഢാലോചനയുണ്ട്. കണ്ണൂര്‍ വി.സി ഈ ഗൂഢാലോചനയുടെ കൂട്ടുപ്രതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

2019-ല്‍ ആയിരുന്നു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് നടന്നത്. കണ്ണൂര്‍ വി.സി വിളിച്ചിട്ടാണ് ചരിത്രകോണ്‍ഗ്രസിന് പോയത്. പക്ഷെ തനിക്കെതിരേ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണം ഡല്‍ഹിയില്‍ മൂന്‍ കൂട്ടി പ്ലാന്‍ ചെയ്തതാണ്. ശാരീരിക ആക്രമണത്തിന് വരുന്നതാണോ ഒരു അക്കാദമിക്കിന്റെ പണിയെന്നും ഗവര്‍ണര്‍ ചോദിച്ചു.



കണ്ണൂര്‍ വി.സിയുടെ ക്രിമിനല്‍ മൈന്‍ഡ് വ്യക്തമാക്കാനാണ് ഇത് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ പരാതിക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ല. പരാതി നല്‍കണമെങ്കില്‍ മൂന്ന് വര്‍ഷം മുന്നെ ആകാമയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായിട്ടേ ഞാന്‍ പ്രവര്‍ത്തികയുള്ളൂ. ഭരണഘടനയ്ക്ക് എതിരായ ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Content Highlights: Governer Against Kannur VC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented