തിരുവനന്തപുരം: ശ്വാസംമുട്ടലിനെ തുടര്‍ന്ന് മുതിര്‍ന്ന രാഷ്ട്രീയനേതാവ് കെ.ആര്‍. ഗൗരിയമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിത്സയിലുള്ളത്. 

ശ്വാസംമുട്ടല്‍ കൂടിയതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഗൗരിയമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏപ്രില്‍ അവസാനത്തോടെയാണ് പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

content highlights: gouriyamma shifted to icu