'വഴക്കിടാറുണ്ടെങ്കിലും വലിയ സ്‌നേഹമായിരുന്നു' ഭൂമിയും വീടും കിട്ടി;സന്തോഷ് തേടുന്നത് കാണാതായ ഭാര്യയെ


രാധാകൃഷ്ണൻ പട്ടാന്നൂർ

ഭാര്യ മഞ്ജുവിനെ അന്വേഷിച്ചെത്തിയ സന്തോഷ് കണ്ണൂർ സ്റ്റേഡിയം കോർണറിലെ കടത്തിണ്ണയിൽ

കണ്ണൂര്‍: സര്‍ക്കാര്‍ നല്‍കിയ മൂന്നുസെന്റ് ഭൂമിയില്‍ സത്യസായിബാബ ട്രസ്റ്റ് നിര്‍മിച്ചുകൊടുത്ത കൊച്ചുവീട്ടില്‍ സന്തോഷിന് പുതിയ ജീവിതം തുടങ്ങണം. അതിനായി എട്ടുമാസം മുന്‍പ് കാണാതായ ഭാര്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണിയാള്‍.

ജീവിതത്തിന്റെ നല്ലൊരുഭാഗം കടത്തിണ്ണകളില്‍ അന്തിയുറങ്ങിയ ഈ അന്‍പത്തിനാലുകാരന് 20 വര്‍ഷത്തോളം കൂട്ടായിരുന്ന മഞ്ജുവിനെയാണ് കാണാതായത്. മഹാരാഷ്ട്രയിലെ നാടോടിക്കുടുംബാംഗമായ ഈ അന്‍പതുകാരിക്കൊപ്പം നേരത്തെ കണ്ണൂര്‍ നഗരത്തിലെ പുറംപോക്കില്‍ കുറേക്കാലം താമസിച്ചിട്ടുണ്ട്.

മഞ്ജു കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടോയെന്നറിയാനാണ് സന്തോഷ് ഉത്രാടംനാളില്‍ അമ്പലപ്പുഴയില്‍നിന്ന് കണ്ണൂരിലെത്തിയത്. ഇരിട്ടിയില്‍ കുറേ നാടോടിക്കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് പഴയ കൂട്ടുകാരില്‍നിന്നറിഞ്ഞ് അവിടെപ്പോയി അന്വേഷിച്ചിട്ടും നിരാശയായിരുന്നു ഫലം. കണ്ണൂരിലെത്തിയശേഷം ലോട്ടറി ടിക്കറ്റ് വിറ്റാണ് ചെലവിന് വഴിയുണ്ടാക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കരുമാടി ആമയിട തെക്കേക്കാട്ടില്‍ ശാന്തമംഗലം കോളനിയിലാണ് സന്തോഷ് ജനിച്ചത്. അച്ഛനും അമ്മയും മരിച്ചപ്പോള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ചായവിറ്റ് ജീവിച്ചു. അങ്ങനെയാണ് തീവണ്ടിയില്‍ പാട്ടുപാടി കിട്ടുന്ന വരുമാനംകൊണ്ട് ജീവിക്കുന്ന നാടോടിസംഘത്തിലെ മഞ്ജുവിനെ പരിചയപ്പെടുന്നതും രജിസ്റ്റര്‍ വിവാഹം നടത്തുന്നതും. കുറേക്കാലം എറണാകുളത്തെ കടത്തിണ്ണകളിലും മറ്റുമായിരുന്നു ജീവിതം. മഞ്ജുവിന്റെ ആദ്യ ബന്ധത്തില്‍ ഒരു മകനുണ്ട്.

മദ്യപിച്ചുള്ള വാക്കേറ്റം പതിവായപ്പോള്‍ മഞ്ജു നാലുവര്‍ഷം മുന്‍പ് സന്തോഷ് അറിയാതെ സ്ഥലംവിട്ടു. നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ജനുവരി 12-ന് ഉഡുപ്പിയില്‍നിന്ന് കണ്ടെത്തി.

ഇനി പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കാമെന്ന ഉറപ്പില്‍ ഇരുവരും നാട്ടിലേക്ക് പോകാന്‍ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂരിലേക്ക് ടിക്കറ്റെടുത്ത് വണ്ടിയില്‍ കയറി. എന്നാല്‍ സന്തോഷ് ഉറക്കമുണര്‍ന്നപ്പോള്‍ മഞ്ജുവിനെ കണ്ടില്ല. ഷൊര്‍ണൂരിലിറങ്ങി പോലീസില്‍ പരാതിപ്പെട്ടു. അവര്‍ പലയിടത്തും വിവരങ്ങള്‍ കൈമാറി.

അന്നുമുതല്‍ പലയിടത്തും തിരക്കിയിട്ടും സന്തോഷിന് ഭാര്യയെ കണ്ടെത്താനായില്ല. അവരുടെ ആധാര്‍ കാര്‍ഡും ഫോട്ടോയും കൈയിലുണ്ട്. 'ഇത്രയും കാലം തെരുവിലായിരുന്നു ജീവിതം. ഇപ്പോള്‍ മൂന്നുസെന്റ് സ്ഥവും കൊച്ചുവീടും കിട്ടി. അവളെ കണ്ടെത്തിയാല്‍ പുതിയൊരു ജീവിതം തുടങ്ങാമായിരുന്നു. ഇനി എവിടെ അന്വേഷിക്കും...? അവളെ ഞാന്‍ വഴക്ക് പറയാറുണ്ടെങ്കിലും വലിയ സ്‌നേമായിരുന്നു- നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ സന്തോഷ് വിതുമ്പി.

Content Highlights: Got land and house; Santosh is looking for his missing wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented