കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം; അസാധാരണ നടപടി


Gopinath Ravindran | Photo: mathrubhumi.com

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുനര്‍നിയമനം നല്‍കി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന പതിവില്ലാതിരിക്കെയാണ് അടുത്ത നാല് വര്‍ഷത്തേക്ക് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവന്‍ പുറത്തിറക്കി.

സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് സാധാരണ രീതിയില്‍ പുനര്‍നിയമം നല്‍കുക പതിവില്ല. എന്നാല്‍ നിയമനം നല്‍കിക്കൂടാ എന്നുമില്ല. വേണമെങ്കില്‍ ചാന്‍സിലറുടെ വിവേചനാധികാരം ഉപയോഗിച്ച് വിസിക്ക് പുനര്‍നിയമനം നടത്താമെന്നാണ് യൂണിവേഴ്‌സിറ്റി ചട്ടങ്ങളില്‍ പറയുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ അവകാശം ഉപയോഗിച്ചാണ് ഗവര്‍ണര്‍ പുനര്‍നിയമനം നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സെര്‍ച്ച് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്.

2017 നവംബര്‍ മുതല്‍ 2021 നവംബര്‍ 22 വരെയാണ് ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല വിസി സ്ഥാനത്ത് ഇരുന്നത്. കാലാവധി പൂർത്തിയായ ഇന്നലെ വൈകിട്ടോടെയാണ് ഔദ്യോഗികമായി പദവി ഒഴിയുകയും യാത്രയയപ്പ് ചടങ്ങ് നടത്തുകയും ചെയ്തത്.

എന്നാല്‍ ഇന്നലെ രാത്രി തന്നെ സര്‍വകലാശാല വൈസ് ചാന്‍സ്ലറെ കണ്ടെത്തുന്നതിനുള്ള കമ്മറ്റി പിരിച്ചുവിട്ടിരുന്നു. ഇതോടെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം ലഭിച്ചേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു.

Content Highlights: Gopinath Ravindran reappointed as Vice Chancellor of Kannur University

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented